വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

അദാനി ഓഹരികൾ കൂടുതൽ നിഫ്റ്റി ഇൻഡക്സുകളിലേക്ക്

ദാനി ഗ്രൂപ്പ് കമ്പനികൾ കൂടുതൽ നിഫ്റ്റി ഇൻഡക്സുകളിൽ ഉൾപ്പെടാൻ സാധ്യത. എൻഎസ്ഇയുടെ ഇക്വിറ്റി ഇൻഡക്സ് മെയിന്റനൻസ് സബ് കമ്മിറ്റി വിവിധ ഇൻഡക്സുകളിലുള്ള സ്റ്റോക്കുകളെ റീപ്ലേസ് ചെയ്യാൻ തീരുമാനിച്ചതിന്റെ ഭാഗമായാണിത്.

പീരിയോഡിക് വിശകലനത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന മാറ്റം മാർച്ച് 31 മുതൽ നിലവിൽ വരും.

അദാനി വിൽമർ, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 100 സൂചികകളിൽ ഉൾപ്പെടും. അതേ സമയം അദാനി പവർ, നിഫ്റ്റി 500, നിഫ്റ്റി 200, നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 150, നിഫ്റ്റി ലാർജ് മി‍ഡ് ക്യാപ് 250, നിഫ്റ്റി മി‍ഡ് സ്മാൾ ക്യാപ് 400 സൂചികകളുടെ ഭാഗമാവും.

അദാനി ടോട്ടൽ ഗ്യാസിനെ നിഫ്റ്റി ഷരിയാഹ് 25 സൂചികയിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം നിഫ്റ്റി മിഡ്ക്യാപ് 100 സൂചികയിൽ നിന്ന് അദാനി വിൽമറിനെ ഒഴിവാക്കിയിട്ടുമുണ്ട്.

എൻഎസ്ഇയുടെ പ്രശസ്തമായ ബെഞ്ച്മാർക്കായ നിഫ്റ്റി 50യിൽ അദാനി പോർട്സ് ആൻഡ് സെസ്, അദാനി എന്റർപ്രൈസസ് ഓഹരികൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ റിവ്യൂവിനു ശേഷം നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിലും, നിഫ്റ്റി 100 സൂചികയിലും അദാനി ഓഹരികളുടെ എണ്ണം യഥാക്രമം 6,8 എന്നിങ്ങനെ ഉയരും.

ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇൻഡക്സ് ഫണ്ടുകളിലും, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും ഏകദേശം 16% നിക്ഷേപമുണ്ട്. 41 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ. എൻഎസ്ഇ, ബിഎസ്ഇ സൂചികകളുടെ മൂവ്മെന്റിനെ അനുകരിക്കുന്നവയാണ് ഇത്തരം ഫണ്ടുകൾ.

ജനുവരി 24ന് യുഎസ് ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച് അദാനിക്കെതിരെ അക്കൗണ്ടിങ് തട്ടിപ്പുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു ശേഷം ഏകദേശം 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് മൂല്യത്തിൽ ഉണ്ടായത്.

ജനുവരി 31ന് അവസാനിക്കുന്ന ആറു മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പീരിയോഡിക് റിവ്യൂ നടത്തിയത്. എല്ലാ വർഷവും ജൂലൈ, ജനുവരി മാസങ്ങളിൽ അവസാനിക്കുന്ന ആറു മാസത്തെ കണക്കുകൾ പരിഗണിച്ച് റിവ്യൂ നടത്താറുണ്ട്.

എന്നാൽ അടിയന്തിര സാഹചര്യങ്ങൾ പരിഗണിച്ച് തീരുമാനങ്ങൾ മാറ്റാൻ കമ്മിറ്റിക്ക് അധികാരമുണ്ട്.

നിഫ്റ്റി ഇൻഡക്സുകളിൽ അദാനി ഓഹരികൾ ഉൾപ്പെടുന്നതു സംബന്ധിച്ച് റിവ്യൂ നടത്തണമെന്ന് ഇൻഡക്സ് പ്രൊവൈഡേഴ്സിനോട് സെബി ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോള ഇൻഡക്സ് പ്രൊവൈഡറായ എം എസ് സി ഐ, ചില അദാനി ഗ്രൂപ്പ് ഓഹരികളെ റിവ്യൂ ചെയ്യുകയും, അവയുടെ ഫ്രീ ഫ്ലോട്ട് വെയ്റ്റേജ് ഒഴിവാക്കുകയും ചെയ്തിരുന്നു.

നിക്ഷേപകരെ ബാധിക്കാവുന്ന ഈ വിഷയത്തിൽ അടിയന്തിരമായ നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു.

X
Top