ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

846 മില്യണ്‍ ഡോളര്‍ കുടിശ്ശികയായതോടെ ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്

ധാക്ക: വൈദ്യുതി ഇനത്തിൽ കുടിശ്ശിക വന്നതിനെ തുടർന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യൺ ഡോളറാണ് വൈദ്യുതി ഇനത്തിൽ കുടിശ്ശികയുള്ളത്.

ജാർഖണ്ഡിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്ന അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നൽകുന്നത് നിർത്തിവെച്ചിരിക്കുന്നത്. 170 മില്ല്യൺ ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റും ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതും ലഭിച്ചിരുന്നില്ല.

വ്യാഴാഴ്ച വരെ ബംഗ്ലാദേശ് സമയം ചോദിച്ചിരുന്നു. എന്നാൽ പണം ശരിയാവാത്ത സ്ഥിതിയാണുളളത്. 1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് ആദാനി നൽകികൊണ്ടിരുന്നത്.

X
Top