കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

അദാനി ഗ്രീൻ അറ്റാദായം 149% വർധിച്ചു

ദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ സ്ഥാപനമായ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ സെപ്റ്റംബർ പാദത്തിൽ ഏകീകൃത അറ്റാദായം 372 കോടിയായി വർധിച്ചു. 23 സാമ്പത്തിക വർഷത്തിന്റെ ഇതേ കാലയളവിലെ അറ്റാദായത്തെക്കാൾ 149 ശതമാനം ഉയർന്നതാണിത്.

കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം രണ്ടാം പാദത്തിൽ മുൻ വർഷത്തെ ഇതേ കാലയളവിലെ 1,684 കോടി രൂപയിൽ നിന്ന് 53.7 ശതമാനം ഉയർന്ന് 2,589 കോടി രൂപയായി.

സൗരോർജ്ജം, കാറ്റ്, ഹൈബ്രിഡ് പോർട്ട്‌ഫോളിയോകളിലുടനീളമുള്ള ശക്തമായ ശേഷി കൂട്ടിച്ചേർക്കലിന്റെയും മെച്ചപ്പെട്ട സിയുഎഫിന്റെയും പിന്തുണയിൽ ഒരു വർഷം മുമ്പുള്ള ഊർജ്ജ വിൽപ്പനയിൽ നിന്ന് 87 ശതമാനത്തിന്റെ വളർച്ചയിൽ 5,737 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയതായും കമ്പനി അറിയിച്ചു.

212 മെഗാവാട്ട് ശേഷി കൂട്ടിയ രാജസ്ഥാനിൽ രണ്ടാ൦ പാദത്തിൽ സൗരോർജ്ജം വിൽപന 11 ശതമാനം വർധിച്ച് 2,576 ദശലക്ഷം യൂണിറ്റായാതായി കമ്പനി അറിയിച്ചു. ഗുജറാത്തിൽ 230 മെഗാവാട്ട് ശേഷി കൂട്ടിയതിനാൽ കാറ്റാടി ഊർജ്ജ വിൽപ്പന 157 ശതമാനം ഉയർന്നതായും കമ്പനി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ, സെൻസെക്‌സ് ബെഞ്ച്മാർക്കിൽ 4 ശതമാനം ഇടിവുണ്ടായപ്പോൾ, അദാനി ഗ്രീനിന്റെ സ്റ്റോക്ക് 19 ശതമാനം ഇടിഞ്ഞു.

X
Top