യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

അംബുജ സിമന്റ്‌സില്‍ 6661 കോടി നിക്ഷേപിച്ച് അദാനി കുടുംബം

മുംബൈ: അംബുജ സിമന്റ്‌സിന്റെ പ്രൊമോട്ടര്‍മാരായ അദാനി കുടുംബം, അദാനി പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള അംബുജ സിമന്റ്‌സിലേക്ക് 6,661 കോടി രൂപ നിക്ഷേപിച്ചു. സിമന്റ്, ബില്‍ഡിംഗ് മെറ്റീരിയല്‍സ് കമ്പനിയാണ് അംബുജ.

ഇതോടെ, അദാനി കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 3.6 ശതമാനം വര്‍ധിച്ച് മൊത്തം 66.7 ശതമാനമായി.

അദാനി കുടുംബം നടത്തിയ നിക്ഷേപം അംബുജ സിമന്റ്‌സിന്റെ ഓഹരി 2 ശതമാനം ഉയരാനും കാരണമായി.

2022 ഒക്ടോബറില്‍ വാറന്റുകള്‍ വഴി അംബുജ സിന്റ്‌സിലേക്ക് അദാനി കുടുംബം 5000 കോടി രൂപ നിക്ഷേപിച്ചിരുന്നു.

ഹോള്‍സിമില്‍ നിന്ന് അംബുജ സിമന്റ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം പ്രമോട്ടര്‍മാരായ അദാനി കുടുംബം അംബുജയില്‍ ഇതുവരെ 11,661 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

2028- ഓടെ അംബുജ സിമന്റ്‌സിന്റെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 140 ദശലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ഈ ഫണ്ട് നിക്ഷേപിച്ചതിലൂടെ സഹായിക്കുമെന്നു കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

X
Top