അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

5 ശതമാനം ഉയര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി

ന്യൂഡല്‍ഹി: ഓഹരി വില്‍പനയെക്കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി വ്യാഴാഴ്ച കുതിച്ചുയര്‍ന്നു. 5 ശതമാനം ഉയര്‍ന്ന് 1984 രൂപയിലായിരുന്നു ക്ലോസിംഗ്. എത്ര പണം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല

അതേസമയം , പുതിയ ഓഹരി വില്‍പന, കമ്പനിയോടുള്ള നിക്ഷേപകരുടെ സമീപനം വ്യക്തമാക്കും. യുഎസ് ബൊട്ടീക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്ണേഴ്സ് രക്ഷയ്ക്കെത്തിയതോടെ അദാനി ഗ്രൂപ്പിന്റെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. ഭാവിയെക്കുറിച്ച് ആശങ്കാകുലരായ നിക്ഷേപകരെ ആശ്വസിപ്പിച്ച് അദാനി ഗ്രൂപ്പ് കമ്പനികളില്‍ ജിക്യുജി പാര്‍ട്ണേഴ്സ് 15,000 കോടി രൂപ നിക്ഷേപിച്ചിരുന്നു.

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കമ്പനി ഓഹരികളുടെ 12 ലക്ഷം കോടി രൂപ വിപണി മൂല്യം നഷ്ടമായി. 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) നിര്‍ത്തിവക്കാനും അദാനി എന്റര്‍പ്രൈസസ് നിര്‍ബന്ധിതരായി. ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകുകയാണെങ്കില്‍, കടം കുറയ്ക്കുന്നതിനും പങ്കാളികളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് സാധിക്കും.

X
Top