രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

അഡോബിയെ നയിക്കാൻ അനിൽ ചക്രവർത്തി; ആഗോള ടെക് ഭീമന്റെ തലപ്പത്ത് വീണ്ടും ഇന്ത്യക്കാരൻ

അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്‍വെയർ ഭീമനായ അഡോബിയെ നയിക്കാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരൻ. പദവി ഒഴിയുന്ന നിലവിലെ സിഇഒ ശന്തനു നാരായണിന്റെ പകരക്കാരനായി എത്തുന്നത് അനിൽ‌ ചക്രവർത്തിയാണ്. കഴിഞ്ഞ 18 വർഷമായി അഡോബിയെ നയിക്കുന്ന ശന്തനു ഈ വർഷം മാർച്ചിലാണ് സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്. അഡോബിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി ശന്തനു തുടരും. നിലവിൽ അഡോബിയിൽ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കെസ്ട്രേഷൻ ബിസിനസ് മേധാവിയാണ് അനിൽ ചക്രവർത്തി. 2020ൽ ആണ് അഡോബിയിൽ ചേർന്നത്. അതിനുമുൻപ് ഇൻഫോമാറ്റിക്കയുടെ സിഇഒ ആയിരുന്നു. സിമാൻടെക്, വെരിസൈൻ, മക്കിൻസി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിനാണ് അദ്ദേഹം അഡോബി സിഇഒ പദവി ഏറ്റെടുക്കുക.

വാരാണസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ‌ ബി.ടെക് നേടിയിട്ടുള്ള അനിൽ ചക്രവർത്തി, യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.എസ്; പിഎച്ച്.ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. പ്രമുഖ യുഎസ് ടെക് കമ്പനികളുടെ തലപ്പത്ത് ഉന്നതസ്ഥാനം വഹിക്കുന്ന ഇന്ത്യക്കാരിൽ ഒരാളായി മാറുകയാണ് പുതിയ ദൗത്യത്തിലൂടെ അനിൽ ചക്രവർത്തിയും. സിഇഒ പദവിയിൽ അനിലിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണ്. സോഫ്റ്റ്‍വെയർ ബിസിനസ്സുകളെ നിർമിതബുദ്ധി (എഐ) തകർക്കുമെന്ന ആശങ്കകളാണ് അതിലൊന്ന്. 2023ൽ എഐ തരംഗം പൊട്ടിമുളച്ചശേഷം ഇതുവരെ അഡോബി ഓഹരികൾ നേരിടുന്നതും ഇടിവാണ്. 2024ൽ 25%, 2025ൽ 21%, 2026ൽ ഇതുവരെ 18% എന്നിങ്ങനെ നഷ്ടം ഓഹരിവില നേരിട്ടുകഴിഞ്ഞു.

X
Top