രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിലെ അധിക ഓഹരികൾ സ്വന്തമാക്കി ഡോ. മൂപ്പൻ കുടുംബം

കൊച്ചി: ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും കീഴിലുള്ള യൂണിയൻ (മൗറീഷ്യസ്) ഹോൾഡിങ്സ് ലിമിറ്റഡ്, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്റെ 46.09 ലക്ഷം ഈക്വിറ്റി ഓഹരികൾ ടിപിജിയുടെ സെന്റല്ല മൗറീഷ്യസ് ഹോൾഡിങ്സ് ലിമിറ്റഡിൽ നിന്നും സ്വന്തമാക്കി. കമ്പനിയുടെ പെയ്ഡ്-അപ്പ് ഈക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ ഏകദേശം 0.57% വരുമിത്. ഇതോടെ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിൽ മൂപ്പൻ കുടുംബത്തിന്റെ ആകെ ഓഹരി പങ്കാളിത്തം 24.58% ആയി ഉയർന്നു. 2026 സെപ്റ്റംബർ 2ന് നടന്ന ഇടപാടിൽ, ഓഹരിയൊന്നിന് 760 രൂപ നിരക്കിൽ ഏകദേശം 350.34 കോടിയുടെ ആകെ തുകയ്ക്കാണ് ഓഹരികൾ വാങ്ങിയത്.

X
Top