100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സംയുക്ത കരാർ പ്രഖ്യാപിച്ച് അദാനി എയർപോർട്ടും ഇൻഡിഗോയും

ന്യൂഡൽഹി: യാത്രകാർക്കു കൂടുതൽ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഒരുക്കുന്നതിനായി അദാനി എയർപോർട്ടും ഇൻഡിഗോയും ചേർന്ന് കരാർ പ്രഖ്യാപിച്ചു.

അദാനി ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിൽ നിന്ന് ഡ്യൂട്ടി ഫ്രീ സാധനങ്ങൾ വാങ്ങുന്ന ഇൻഡിഗോ ബ്ലൂ ചിപ് ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്കു പോയിന്‍റുകൾ നേടാൻ അവസരം.

പദ്ധതി പ്രകാരം, അദാനി പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങൾക്ക് ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും അഞ്ച് ഇൻഡിഗോ ബ്ലൂചിപ്പുകൾ വീതം അംഗങ്ങൾക്ക് ലഭിക്കും.

യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഓൺലൈനായി ഉത്പന്നങ്ങൾ തെരഞ്ഞെടുക്കാനും പണമടയ്ക്കാനും സാധിക്കും. തുടർന്ന് യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്ന് ഇവ ശേഖരിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയും സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററും ഒന്നിച്ചു നടപ്പിലാക്കുന്ന പദ്ധതി യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട അനുഭവം നൽകുമെന്ന് അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് സിഇഒ സുചിത് ബൻസാൽ വ്യക്തമാക്കി.

നിലവിൽ തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ജയ്പുർ, മംഗളൂരു, ലഖ്‌നൗ എന്നീ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിലാണ് ഈ സേവനം ലഭ്യമാകുക.
വൈകാതെ തന്നെ ഗുവാഹത്തിയിലും പുതുതായി പ്രവർത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഈ ആനുകൂല്യം ലഭ്യമാക്കാൻ കമ്പനികൾക്ക് പദ്ധതിയുണ്ട്.

X
Top