‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

വെസ്റ്റ്‌ലൈഫ് ഫുഡ് വേള്‍ഡ് ഓഹരി സമാഹരിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വെസ്റ്റ്‌ലൈഫ് ഫുഡ് വേള്‍ഡ് ലിമിറ്റഡിന്റെ ഓഹരി സമാഹരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. 4910.14 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ വിലയില്‍ നിന്നും 19 ശതമാനം ഉയര്‍ച്ചയാണിത്.

ഓഹരി അവലോകനവും പ്രകടനവും
12 മാസത്തിനുള്ളില്‍ സ്റ്റോക്ക് ലക്ഷ്യം കൈവരിക്കും. 0.13 ശതമാനം ഉയര്‍ന്ന് 719.60 രൂപയാണ് അവസാന ക്ലോസിംഗ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 11.36 ശതമാനം താഴ്ചയിലാണ് ഓഹരിയുള്ളത്.

കഴിഞ്ഞ ആഴ്ചയില്‍ 3.12 ശതമാനം താഴ്ച വരിച്ച ഓഹരി 1 മാസത്തില്‍ 5.75 ശതമാനം ഇടിവ് നേരിട്ടു. എന്നാല്‍ 3 മാസത്തില്‍ 11.61 ശതമാനം പോസിറ്റീവ് ആദായമാണ് നല്‍കിയത്.

ഒരു വര്‍ഷത്തെ ഉയര്‍ച്ച 30.42 ശതമാനം. 3,5 വര്‍ഷത്തെ നേട്ടം യഥാക്രമം 93.94 ശതമാനം, 106.91 ശതമാനം എന്നിങ്ങനെയാണ്.

സെപ്തംബറിലവസാനിച്ച പാദത്തില്‍ 31.55 കോടി രൂപയുടെ അറ്റാദായം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മുന്‍പാദത്തില്‍ 4.42 കോടി രൂപയുടെ നഷ്ടമായിരുന്നു നേരിട്ടത്. വരുമാനം 48.5 ശതമാനം ഉയര്‍ത്തി 572.42 കോടി രൂപയാക്കാനുമായി.

റെസ്റ്റോറന്റുകള്‍ നടത്തുന്ന സ്ഥാപനമാണ് വെസ്റ്റ്‌ലൈഫ്. 331 മക്‌ഡൊണാള്‍സ് റെസ്റ്ററന്റുകളും 267 മക് കഫെകളും ഓപ്പറേറ്റ് ചെയ്യുന്നു.

X
Top