റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഗോകൽദാസ് എക്‌സ്‌പോർട്ട്‌സിന്റെ ഓഹരികൾ സ്വന്തമാക്കി എഡിഐഎ

മുംബൈ: പ്രമുഖ വസ്ത്ര നിർമ്മാതാവും കയറ്റുമതിക്കാരനുമായ ഗോകൽദാസ് എക്‌സ്‌പോർട്ട്‌സിന്റെ ഓഹരികൾ സ്വന്തമാക്കി അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ). ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ കമ്പനിയുടെ 15 ലക്ഷം ഇക്വിറ്റി ഓഹരികളാണ് എഡിഐഎ സ്വന്തമാക്കിയത്.

ഒരു ഓഹരിക്ക് ശരാശരി 349.75 രൂപ എന്ന നിരക്കിലാണ് ഇടപാട് നടന്നതെന്ന് എൻഎസ്ഇയിൽ ലഭ്യമായ ഇടപാട് ഡാറ്റ കാണിക്കുന്നു. നിലവിൽ കമ്പനിയുടെ ഓഹരികൾ 10 ശതമാനം ഉയർന്ന് 365 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

ഗോകാൽദാസ് എക്‌സ്‌പോർട്ട്‌സിന്റെ പ്രധാന വിപണിയാണ് യുഎസ്. ഇത് കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ 75-80 ശതമാനം സംഭാവന ചെയ്യുന്നു. അതേസമയം യൂറോപ്പ്യൻ വിപണിയുടെ സംഭാവന 4 ശതമാനത്തിൽ താഴെയാണ്. 2023-24 സാമ്പത്തിക വർഷത്തിനിടയിൽ 280 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

X
Top