വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

യുപിഐയില്‍ ഓഗസ്റ്റ് മുതല്‍ അടിമുടി മാറ്റം

രോ മാസവും ഒരുപിടി സാമ്പത്തിക മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുന്നത്. ഇതില്‍ പലതും നിങ്ങളുടെ നിത്യജീവിതത്തെ നേരിട്ടു ബാധിക്കുന്നതാണ്.

കേന്ദ്രം ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയതോടെ ഇന്ന് വഴിയോര കടകളില്‍ പോലും യുപിഐ പേയ്‌മെന്റുകളാണ്. ഈ സാഹചര്യത്തില്‍ വരുന്ന ഓഗസ്റ്റ് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഓഗസ്റ്റ് 1 മുതല്‍ പ്രബല്യത്തില്‍ വരുന്ന പുതിയ യുപിഐ നയ മാറ്റങ്ങള്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്.

മെച്ചപ്പെട്ട ഇടപാടുകള്‍ക്കായുള്ള മാറ്റം
2025 ഓഗസ്റ്റ് 1 മുതല്‍ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) യുപിഐയില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു. സിസ്റ്റം സ്ഥിരത മെച്ചപ്പെടുത്തുക, ഉയര്‍ന്ന ഇടപാട് ലോഡുകള്‍ മൂലമുണ്ടാകുന്ന തടസങ്ങള്‍ കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.

അടുത്തിടെയായി യുപിഐ നെറ്റ്‌വര്‍ക്കുകളിലെ പണിമുടക്കുകള്‍ തുടര്‍ക്കഥയായിരുന്നു. ബാക്കെന്‍ഡ് സാങ്കേതിക ക്രമീകരണങ്ങള്‍ ആണ് പുതിയ അപ്‌ഡേറ്റുകളിലെ കാതല്‍. അതേസമയം ചില മാറ്റങ്ങള്‍ ഉപഭോക്തൃ അനുഭവത്തെ നേരിട്ട് ബാധിക്കാം.

പ്രധാന മാറ്റങ്ങള്‍: ഒറ്റനോട്ടത്തില്‍
ബാലന്‍സ് പരിശോധന: ഒരു യുപിഐ ആപ്പില്‍ ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ഇനി ബാങ്ക് ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ.

ലിങ്ക്ഡ് അക്കൗണ്ട് അന്വേഷണങ്ങള്‍: ഒരു ആപ്പില്‍ ഒരു ദിവസം 25 തവണ മാത്രമേ നിങ്ങളുടെ യുപിഐയുമായി ഏതൊക്കെ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിരിക്കുന്നുവെന്ന് പരിശോധിക്കാന്‍ കഴിയൂ.

ഓട്ടോപേ ഇടപാടുകള്‍: എസ്‌ഐപികള്‍, വിവിധ സബ്‌സക്രിപ്ഷനുകള്‍, ഇഎംഐകള്‍ പോലുള്ള ഓട്ടോപേ മാന്‍ഡേറ്റുകള്‍ ഓഗസ്റ്റ് മുതല്‍ തിരക്ക് കുറഞ്ഞ സമയങ്ങളില്‍ മാത്രമേ പ്രോസസ്സ് ചെയ്യൂ. അതേസമയം പുതിയ മാന്‍ഡേറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ ഇവയുടെ നിര്‍വ്വഹണം ഈ നിര്‍ദ്ദിഷ്ട സമയങ്ങളിലായിരിക്കും.

പുതിയ സമയക്രമം: രാവിലെ 10 മണിക്ക് മുമ്പോ, ഉച്ചയ്ക്ക് 1 മണി, വൈകുന്നേരം 5 മണി, രാത്രി 9.30 നു ശേഷം പോലുള്ള സമയങ്ങളില്‍ ആയിരിക്കും. തിരക്കുപിടിച്ച ഓഫീസ് മണിക്കൂറുകളില്‍ യുപിഐ സെര്‍വര്‍, സിസ്റ്റം എന്നവയിലെ തിരക്ക് നിയന്ത്രിക്കാന്‍ ആണിത്.

ഇടപാട് സ്റ്റാറ്റസ് പരിശോധന: ഇന്ന് പേയ്‌മെന്റുകള്‍ക്കു ശേഷം അവയുടെ സ്റ്റാറ്റസ് തുടര്‍ച്ചയായി പരിശോധിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതൊരു പ്രശ്‌നമാണ്. ബാങ്കുകള്‍ക്കും, പേയ്മെന്റ് സേവന ദാതാക്കള്‍ക്കും (PSP-കള്‍) ഒരു ഇടപാടിന്റെ സ്റ്റാറ്റസ് എത്ര തവണ പരിശോധിക്കാമെന്നതില്‍ പുതിയ പരിധി വരുന്നു.

2 മണിക്കൂറിനുള്ളില്‍ ഓരോ ഇടപാടിനും പരമാവധി 3 സ്റ്റാറ്റസ് പരിശോധനകള്‍ മാത്രമേ ഇനി സാധ്യമാകൂ. ഓരോ പരിശോധനയ്ക്കും ഇടയില്‍ കുറഞ്ഞത് 90 സെക്കന്‍ഡ് ഇടവേള വേണം.

നിര്‍ബന്ധിത ബാലന്‍സ് അലേര്‍ട്ട്: ഇന്നു ഏവരും ഒരു ഇടപാടിനു ശേഷം ബാലന്‍സ് പരിശോധിക്കുന്നത് ഒരു ശീലമാണ്. പുതിയ അപ്‌ഡേറ്റ് ഇവിടെയും പ്രവര്‍ത്തിക്കുന്നു.

ഓഗസ്റ്റ് മുതല്‍ ഒരോ ഇടപാടിന് ശേഷവും അപ്ഡേറ്റ് ചെയ്ത അക്കൗണ്ട് ബാലന്‍സ് അപ്പോള്‍ തന്നെ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഇത് പ്രത്യേക ബാലന്‍സ് പരിശോധനകളുടെ ആവശ്യകത ആവശ്യകത ഇല്ലാതാക്കുന്നു.

നോണ്‍ കണ്‍സ്യൂമര്‍ എപിഐ നിയന്ത്രണം: ഉപയോക്താവ ആവശ്യപ്പെടാത്ത ഒരുതരം ഫോണ്‍ കോളുകളും (Application Programming Interface (API)) പീക്ക് സമയങ്ങളില്‍ (രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, വൈകുന്നേരം 5 മുതല്‍ രാത്രി 9:30 വരെയും) പാടില്ല. സിസ്റ്റം തിരക്ക് കുറയ്ക്കുന്നതിനാണിത്.

X
Top