ഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രംമലയാളി ഉൽപന്നങ്ങൾ യുഎസ്, യൂറോപ്യൻ വിപണിയിലേക്കെത്തിക്കാൻ കേരളം – ഫ്ളിപ്കാർട്ട് പദ്ധതിഅടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖല

സിഎസ്ആര്‍ ഫണ്ടിംഗ്: ഭൂമിശാസ്ത്ര വൈവിധ്യം കണക്കിലെടുക്കണം – ആര്‍ബിഐ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് കാലാവസ്ഥ വ്യതിയാന പ്രശ്‌നത്തില്‍ നയപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോ
്ട്ടുവയ്ക്കുന്നു. 2070 ഓടെ നെറ്റ് സീറോ എന്ന ഇന്ത്യയുടെ ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇത്. ഒരു നിര്‍ദ്ദേശം കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (CSR) ചെലവിന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യവല്‍ക്കരണമാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച ശുപാര്‍ശയാണിതെന്ന് ഏഷ്യന്‍ ഫിലാന്ത്രോപി ഇന്ത്യ തലവ കേതകി പുരോഹിത് ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. സിഎസ്ആര്‍ ഫണ്ടുകള്‍ വിന്യസിക്കുമ്പോള്‍ വ്യവസായ മേഖലയ്ക്ക് മുന്‍ഗണനയുണ്ട്. ഇത് വ്യാവസായിക സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കാരണമായി.

2020-21 ലെ കണക്കനുസരിച്ച്, മൊത്തം സിഎസ്ആര്‍ ഫണ്ടിന്റെ 80 ശതമാനവും 10 സംസ്ഥാനങ്ങള്‍ക്കാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രാദേശികവത്ക്കരണം ഒഴിവാക്കി സിഎസ്ആറിനെ ദേശീയ മുന്‍ഗണനകളുമായി യോജിപ്പിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കുന്നു.

കുറച്ച് സംസ്ഥാനങ്ങളിലെ ഫണ്ടിംഗിന്റെ കേന്ദ്രീകരണം സൂചിപ്പിക്കുന്നത് കമ്പനികള്‍ ഇപ്പോഴും അവരുടെ സിഎസ്ആര്‍ ഫണ്ടിംഗ് പ്രാദേശികമാക്കുന്നു എന്നതാണ്. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് സമീപമുള്ള കമ്മ്യൂണിറ്റികളെ സഹായിക്കാനുള്ള ആഗ്രഹമാണ് ഇതിന് പിന്നില്‍. അതായത് വെല്ലുവിളി ഉയര്‍ത്തുന്ന പ്രദേശങ്ങളില്‍ കമ്പനികള്‍ സിഎസ്ആര്‍ ഫണ്ടിംഗ് നടത്തുന്നു.

ഈ സാഹചര്യത്തില്‍ ആര്‍ബിഐ നിര്‍ദ്ദേശം പ്രധാന്യമര്‍ഹിക്കുന്നതായി കേതകി ലേഖനത്തില്‍ പറഞ്ഞു.

X
Top