ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഏഴാം ദിവസവും നേട്ടം; നിഫ്റ്റി 17700 ന് മുകളില്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴ് ദിവസത്തെ റാലി നിഫ്റ്റിയെ 17700 ന് മുകളിലെത്തിച്ചു. ചൊവ്വാഴ്ച, 98.30 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 17722.30 ലെവലിലായിരുന്നു സൂചിക ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 311.21 പോയിന്റ് അഥവാ 0.52 ശതമാനം ഉയര്‍ന്ന് 60157.72 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ എന്നിവയാണ് നഷ്ടം കുറിച്ചത്. മേഖലകളില്‍ വാഹനം, ബാങ്ക്,ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവ 1 ശതമാനം കരുത്താര്‍ജ്ജിച്ചു. ഐടി ഒരു ശതമാനം പൊഴിക്കുന്നതിനും വിപണി സാക്ഷിയായി.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.6 ശതമാനവും നേട്ടമുണ്ടാക്കി. ആഭ്യന്തര ഇക്വിറ്റി സൂചികകള്‍ പ്രതിരോധശേഷി പ്രകടിപ്പിച്ചതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറയുന്നു. ബാങ്കിംഗ്, വാഹന കമ്പനികള്‍ മികച്ച ബിസിനസ് അപ്‌ഡേറ്റുകള്‍ നടത്തിയത് ശക്തമായ ത്രൈമാസ ഫലത്തിന്റെ സൂചനയാണ്.

മാര്‍ച്ച് മാസ ചില്ലറ പണപ്പെരുപ്പം ടോളറന്‍സ് പരിധിയിലൊതുങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

X
Top