Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

5ജി സേവനം ഇനി കേരളത്തിലും; ജിയോ 5ജി സേവനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിൽ ഇതാദ്യമായി 5ജി സേവനം ലഭ്യമായി. റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ഇന്നലെ മുതൽ കൊച്ചി കോർപറേഷൻ പരിധിയിൽ ലഭ്യമായിത്തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ജിയോ 5ജി സേവനം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.

ഇന്നലെ വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.

ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു. 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് കൊച്ചിയായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

X
Top