ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ഓഗസ്റ്റ് വരെയുള്ള ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യയുടെ ധനകമ്മി 7.10 ലക്ഷം കോടി രൂപയായി വർധിച്ചതായി ഇന്നലെ പുറത്തുവിട്ട സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇത് സർക്കാരിന്‍റെ മുഴുവൻ വർഷത്തേക്കുള്ള ബജറ്റ് കണക്കിന്‍റെ 41.9% വരും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (ഏപ്രിൽ-ഓഗസ്റ്റ്) ധനകമ്മി വാർഷിക ലക്ഷ്യത്തിന്‍റെ 38.1% ആയിരുന്നു.
2026-27 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ 16.96 ലക്ഷം കോടി രൂപയുടെ ധനകമ്മിയാണ് ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്നത്.

ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ സർക്കാരിന്‍റെ ആകെ വരുമാനം 13.68 ലക്ഷം കോടി രൂപയാണ്. ഇത് മുഴുവൻ വർഷത്തെ ബജറ്റ് ലക്ഷ്യമായ 36.52 ലക്ഷം കോടി രൂപയുടെ 37.5% ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരുമാനം വാർഷിക ലക്ഷ്യത്തിന്‍റെ 36.7% ആയിരുന്നു.

അതേസമയം, ആകെ ചെലവ് 20.78 ലക്ഷം കോടി രൂപയിലെത്തി. ഇത് ഈ സാമ്പത്തിക വർഷത്തേക്ക് ബജറ്റ് വകയിരുത്തിയ 53.47 ലക്ഷം കോടി രൂപയുടെ 38.9% ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ചെലവ് വാർഷിക ലക്ഷ്യത്തിന്‍റെ 37.1% ആയിരുന്നു.

റവന്യു വരുമാനം 12.92 ലക്ഷം കോടി രൂപയാണ് (ബജറ്റ് ലക്ഷ്യത്തിന്‍റെ 36.6%). ഇതിൽ അറ്റ നികുതി വരുമാനം 8.38 ലക്ഷം കോടി രൂപയും നികുതിയേതര വരുമാനം 4.55 ലക്ഷം കോടി രൂപയുമാണ്.
2026-27 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 4.3 ശതമാനം ധനക്കമ്മി ലക്ഷ്യം കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

X
Top