ടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടംമൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം വൈകുംലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് ഇന്ത്യ; റാങ്കിങ് പുറത്തുവിട്ട് ഐഎംഎഫ്വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാക്കാൻ കേന്ദ്രസർക്കാർകാലുറക്കാതെ ഇന്ത്യൻ കയറ്റുമതി രംഗം

ഇരട്ട അക്ക പ്രതിവാര നേട്ടത്തില്‍ 44 സ്‌മോള്‍ക്യാപുകളും 5 മിഡ്ക്യാപുകളും

മുംബൈ: സെന്‍സെക്‌സ് സ്ഥിരത നിലനിര്‍ത്തിയ ആഴ്ചയില്‍ 44 സ്‌മോള്‍ക്യാപ് ഓഹരികളും അഞ്ച് മിഡ്ക്യാപ് ഓഹരികളും ഇരട്ട അക്ക വരുമാനം നല്‍കി. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, എംആര്‍എഫ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് കഴിഞ്ഞയാഴ്ച 11-14 ശതമാനം നേട്ടം കൈവരിച്ച മിഡ്ക്യാപ് ഓഹരികള്‍.

ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്, കെഇസി ഇന്റര്‍നാഷണല്‍, സൂര്യോദയ് സ്‌മോള്‍ഫിനാന്‍സ് ബാങ്ക്, ജെകെ ടയര്‍ ആന്‍ഡ് ഇന്‍ ഡസ്ട്രീസ്, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, എഞ്ചിനീയേഴ്‌സ് ഇന്ത്യ, സാറ്റിന്‍ ക്രെഡിറ്റ് കെയര്‍, ഫ്യൂച്ചര്‍കണ്‍സ്യൂമര്‍, വാദിലാല്‍ ഇന്‍ഡസ്ട്രീസ്, റെയില്‍വികാസ് നിഗം തുടങ്ങിയ സ്‌മോള്‍ ക്യാപ് ഓഹരികള്‍ 11 മുതല്‍ 32 ശതമാനം വരെ റിട്ടേണ്‍ നല്‍കി.

മികച്ച 2023 പ്രകടനവും 2024 ലെ സാധ്യതകളും കൂടിച്ചേര്‍ന്നപ്പോള്‍ റെയില്‍ ഓഹരികള്‍ മുന്നേറി. 32 ശതമാനം പ്രതിവാര നേട്ടത്തോടെ റെയില്‍ വികാസ് നിഗമാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മികച്ച ഓര്‍ഡറുകളാണ് കമ്പനി കാത്തിരിക്കുന്നത്.

മധ്യപ്രദേശ് പൂര്‍വ് ക്ഷേത്ര വിദ്യുത് വിത്രാന്‍, ചെന്നൈ മെട്രോ റിയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 1255 കോടി രൂപയുടെ ഓര്‍ഡറുകളാണ് ഇവ. മികച്ച ത്രൈമാസ വരുമാനമാണ് ഇന്റര്‍മാര്‍ട്ട് ഇന്റര്‍മെഷിന്‍ ഓഹരിയെ ഉയര്‍ത്തിയത്. 5900 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ജെഎം ഫിനാന്‍ഷ്യല്‍ നിര്‍ദ്ദേശിക്കുന്നു.

X
Top