വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായത്തില്‍ 44% വര്‍ധന

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 44 ശതമാനം വര്‍ധിച്ച് 2,773 കോടി രൂപയായി. വില്പനയിലുണ്ടായ മുന്നേറ്റമാണ് നേട്ടത്തിന് കാരണം.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,929 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21,470 കോടി രൂപയില്‍ നിന്നും 29,870 കോടി രൂപയായി ഉയര്‍ന്നു.

സ്റ്റാന്‍ഡ്-എലോണ്‍ അടിസ്ഥാനത്തിലുള്ള എം ആന്‍ഡ് എമ്മിന്റെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 13,314 കോടി രൂപയില്‍ നിന്നും 57 ശതമാനം ഉയര്‍ന്ന് 20,839 കോടി രൂപയായി.

നികുതി കിഴിച്ചുള്ള ലാഭം 46 ശതമാനം ഉയര്‍ന്ന് 2,090 കോടി രൂപയായി. ഈ പാദത്തില്‍ കമ്പനിയുടെ ഓട്ടോ മൊബൈല്‍ വിഭാഗം 1,74,098 വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം 99,334 വാഹനങ്ങളാണ് വിറ്റഴിച്ചത്.

ട്രാക്ടര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ വിറ്റഴിച്ച 88,027 യൂണിറ്റുകളില്‍ നിന്ന് അഞ്ച് ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത്തവണ 92,950 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

X
Top