പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 35% ഇടിവ്

ഡെല്‍ഹി: സെപ്റ്റംബര്‍ പാദത്തില്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 35.4 ശതമാനം ഇടിഞ്ഞ് 2,205 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് നഷ്ടത്തിന് കാരണം.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള അറ്റാദായം 3,417 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 47,665 കോടി രൂപയില്‍ നിന്ന് 56,176 കോടി രൂപയായി ഉയര്‍ന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗോള പ്രതിസന്ധികളും, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മൂലം കമ്പനിയുടെ എബിറ്റ്ഡ 29 ശതമാനം താഴ്ന്ന് 5,743 കോടി രൂപയായി.

എങ്കിലും കോപ്പര്‍, മറ്റു ബിസിനസുകള്‍ എന്നിവയിലെ മികച്ച പ്രവര്‍ത്തനം ഒരു പരിധി വരെ ഈ നഷ്ടം നികത്തുന്നതിന് കമ്പനിയെ സഹായിച്ചു.

X
Top