വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

274 പോയിന്റ് നേടി സെന്‍സെക്‌സ്, നിഫ്റ്റി 18,250 ന് അരികെ

മുംബൈ: മൂന്നു ദിവസത്തെ തകര്‍ച്ചയ്ക്ക് അറുതി വരുത്തി ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 274.12 പോയിന്റ് അഥവാ 0.45 ശതമാനം ഉയര്‍ന്ന് 61,418.96 ലെവലിലും നിഫ്റ്റി 84.20 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 18,244.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1587 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1772 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

140 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ജെഎസ്ഡബ്ല്യു, എച്ച്ഡിഎഫ്‌സി ലൈഫ്, അള്‍ട്രാടെക് സിമന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. ബിപിസിഎല്‍, നെസ്ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, കോടക് മഹീന്ദ്ര എന്നിവ നഷ്ടം രേഖപ്പെടുത്തി.

പൊതുമേഖല ബാങ്ക് സൂചിക 1.6 ശതമാനം ഉയര്‍ന്നപ്പോള്‍ ഊര്‍ജ്ജം, റിയാലിറ്റി എന്നിവ 1 ശതമാനം താഴ്ച വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്പ് അരശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. സ്‌മോള്‍ക്യാപ്പ് സൂചികയില്‍ മാറ്റമില്ല.

മൂന്നുദിവസത്തെ ജാഗ്രതയ്ക്ക് ശേഷം വിപണി ആശ്വാസ റാലി കണ്ടെത്തിയതായി ജിയോജിത്തിലെ വിനോദ് നായര്‍ പ്രതികരിക്കുന്നു. ആഗോള വിപണികളിലെ ബുള്ളിഷ് ട്രെന്‍ഡ് തുണയായി. അതേസമയം, ചൈനയിലെ കര്‍ശനമായ കോവിഡ് നയങ്ങള്‍ ആഗോള വളര്‍ച്ചയ്ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തുന്നുണ്ട്.

ഫെഡ് നയങ്ങള്‍ കര്‍ക്കശമാക്കാനിരിക്കെ വിദേശ നിക്ഷേപകരുടെ സാന്നിധ്യവും കുറയുന്നു.

X
Top