കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

എറോക്‌സ് 155 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ ജിപി എഡിഷന്റെ വില 1,41,300 രൂപ

കൊച്ചി: എറോക്‌സ് 155 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ ജിപി എഡിഷന്റെ വില 1,41,300 രൂപയായിരിക്കുമെന്ന് യമഹ മോട്ടോര്‍ പ്രഖ്യാപിച്ചു. ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വിലയാണിത്.  155 സിസി ബ്ലൂകോര്‍ എഞ്ചിന്റെ പുതുതലമുറാ ശേഷിയുമായാണ് എറോക്‌സ് 155 സിസി എത്തുന്നത്. സിവിടി ട്രാന്‍സ്മിഷന്‍, ലിക്വിഡ് കൂള്‍ഡ് 4 സ്‌ട്രോക്, നാലു വാല്‍വ് മോട്ടോര്‍, സിംഗിള്‍ ചാനല്‍ എബിഎസ്, 14 ഇഞ്ച് വീലുകള്‍, ബ്ലൂടൂത്ത് സൗകര്യമുള്ള വൈ കണക്ട് ആപ് തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്. മോട്ടോ ജിപി ആരാധകരുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി ഭാവിയില്‍ അതനനുസരിച്ചുള്ള എഡിഷനുകളും യമഹ പുറത്തിറക്കും.

X
Top