വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

200 ലധികം പോയിന്റ് നേടി സെന്‍സെക്‌സ്, നിഫ്റ്റി 18,200 ല്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചകകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 234.79 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 61185.15 ലെവലിലും നിഫ്റ്റി 82.60 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 18,199.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1994 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1465 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

185 ഓഹരി വിലകളില്‍ മാറ്റമില്ല. എല്ലാ മേഖലകളും നേട്ടത്തിലായപ്പോള്‍ ബാങ്ക്, വാഹനം എന്നിവ 1-1.2 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. ബിഎസ്ഇ സ്‌മോള്‍ക്യാപ്പ്, മിഡ് ക്യാപ്പ് സൂചികകള്‍ അരശതമാനത്തിലേറെ ഉയര്‍ന്നു.

ബ്രിട്ടാനിയ, എസ്ബിഐ ഇന്‍ഷൂറന്‍സ്, അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍, ഐഷര്‍മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ,ഐസിഐസിഐ ബാങ്ക്, അള്‍ട്രാസിമന്റ്, ഹീറോ മോട്ടോ കോര്‍പ്പ്, യുപിഎല്‍, എസ്ബിഐ ലൈഫ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, മാരുതി, എന്നിവ നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഡിവിസ് ലാബ്, ഏഷ്യന്‍ പെയ്ന്റ്, സിപ്ല, സണ്‍ഫാര്‍മ, അദാനി പോര്‍ട്ട്‌സ്, ടൈറ്റന്‍, ബജാജ്ഫിന്‍സര്‍വ്, ഡോറെഡ്ഡി, കോടക് ബാങ്ക്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് നഷ്ടം നേരിട്ടത്. മുന്‍ സ്വിംഗ് ഹൈയ്ക്ക് മുകളില്‍ ക്ലോസ് ചെയ്തതിനാല്‍ ഹ്രസ്വകാലത്തില്‍ നിഫ്റ്റി അപ്‌ട്രെന്‍ഡിലാകുമെന്ന് എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ നിരീക്ഷിക്കുന്നു.

18,300-18600 ആയിരിക്കും അടുത്ത ലക്ഷ്യം. 18000 ത്തില്‍ പിന്തുണ ലഭ്യമാകും.

X
Top