ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഈയാഴ്ച എക്‌സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യുന്ന 2 ഓഹരികള്‍

മുംബൈ: ക്ഷിതിജ് പോളിലൈനിന്റെയും സന്‍മിത് ഇന്‍ഫ്രയുടേയും ഓഹരികള്‍ ഈയാഴ്ച എക്‌സ് സ്പ്ലിറ്റ് ട്രേഡ് ചെയ്യും. യഥാക്രമം ഒക്ടോബര്‍ 27,28 ആണ്‌ എക്‌സ് സ്പ്ലിറ്റ് തീയതികള്‍.

ക്ഷിതിജ് പോളിലൈന്‍
:5 അനുപാതത്തില്‍ 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 2 രൂപയുടെ 5 ഓഹരികളായാണ് വിഭജിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തില്‍ 160 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ്ക്ഷിതിജിന്റേത്. ഒരു മാസത്തെ നേട്ടം 50 ശതമാനം.

ഐഡന്റിറ്റി കാര്‍ഡ് ഉല്‍പ്പന്നങ്ങള്‍, ബൈന്‍ഡിംഗ്, ലാമിനേഷന്‍ ഉപകരണങ്ങള്‍, മറ്റ് സ്റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണി കമ്പനി നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.

കയറ്റുമതിയും പ്രധാന വരുമാന സ്രോതസ്സാണ്.

സന്‍മിത് ഇന്‍ഫ്ര
10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. നിലവില്‍ 523.60 രൂപ വിലയുള്ള സന്‍മിത് , അഞ്ച് വര്‍ഷത്തില്‍ 3,938.11 ശതമാനം അഥവാ 109.85 ശതമാനം സിഎജിആറില്‍ ഉയര്‍ന്ന ഓഹരിയാണ്.

ഒരു വര്‍ഷത്തില്‍ 171.69 ശതമാനവും 2022 ല്‍ 77.13 ശതമാനവും നേട്ടമുണ്ടാക്കി. 2022 ഒക്ടോബര്‍ 4 ലെ 529.80 രൂപയാണ് 52 ആഴ്ച ഉയരം. ഒക്ടോബര്‍ 13, 2021 ലെ 188.95 രൂപ, 52 ആഴ്ച താഴ്ചയുമാണ്.

834.12 കോടി രൂപ വിപണി മൂല്യമുള്ള സന്‍മിത് ഇന്‍ഫ്ര ഒരു സ്മോള്‍ ക്യാപ് കമ്പനിയാണ്. ജൈവ മാലിന്യ നിര്‍മാര്‍ജനം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നു.

X
Top