ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

ന്യൂഡൽഹി: 2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ വൻവർധന. മുൻവർഷത്തെ അപേക്ഷിച്ച് 161 ശതമാനം വർധനയുണ്ട്‌.

കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി.യാണ് സിംഹഭാഗവും സ്വന്തമാക്കിയത്. മറ്റ് അഞ്ച് ദേശീയപാർട്ടികൾക്ക് ആകെ ലഭിച്ച തുകയെക്കാൾ പത്തിരട്ടിയിലധികം തുകയാണ് ബി.ജെ.പി.യുടെ അക്കൗണ്ടിലെത്തിയത്. അസോസിയേഷൻ ഫോർ ഡെമക്രാറ്റിക് റിഫോംസാണ് (എ.ഡി.ആർ.) കണക്ക് പുറത്തുവിട്ടത്.

ബി.ജെ.പി.ക്ക് ലഭിച്ച കോർപ്പറേറ്റ് വിഹിതം മാത്രം 5,717.167 കോടി രൂപയാണ്. പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റാണ് ഏറ്റവും വലിയ ദാതാവ്. അവർ നൽകിയ 2413.465 കോടി രൂപയിൽ 2180 കോടിയും ബി.ജെ.പി.ക്കാണ് ലഭിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടിരൂപയും സംഭാവന നൽകി.

ആകെ പാർട്ടികൾക്ക് ലഭിച്ചത്: 6,648.563 കോടി രൂപ
ബി.ജെ.പി.- 6,074.015 കോടി (കഴിഞ്ഞ വർഷത്തെക്കാൾ 171 ശതമാനം വർധന)
കോൺഗ്രസ്- 517.394 കോടി (84 ശതമാനം വർധന).
ആം ആദ്മി പാർട്ടി-27.044 കോടി

X
Top