വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

കേരളം ഉപയോഗിക്കുന്നത് 15000 കോടിയുടെ മരുന്നുകള്‍; ഉത്പാദിപ്പിക്കുന്നത് വെറും 220 കോടിയുടേത് മാത്രം

കോഴിക്കോട്: കേരളം പ്രതിവര്ഷം ഉപയോഗിക്കുന്നത് 15,000 കോടിയുടെ അലോപ്പതി മരുന്നുകള്. എന്നാല് കേരളത്തിലെ മരുന്നുത്പാദനം 220 കോടിയുടേത് മാത്രം. ഇതില് ഗണ്യമായ പങ്കും ഉത്പാദിപ്പിക്കുന്നത് ആലപ്പുഴ കേന്ദ്രമായുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്സ് ലിമിറ്റഡാണ്.

സര്ക്കാര് ആശുപത്രികളിലെ വിതരണത്തിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. 200 കോടിയോളം രൂപയുടെ സര്ക്കാര് ഗ്രാന്റ് മരുന്നുകളുടെ ഉത്പാദനത്തിനായി സര്ക്കാര് വിനിയോഗിക്കുന്നുണ്ട്.

കേരള കെമിസ്റ്റ്സ് ആന്ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന് കൈനോ ഫാര്മ എന്ന പേരില് ജനറിക് മരുന്നുകള് ഉത്പാദിപ്പിക്കുന്നുണ്ട്. ജീവിത ശൈലീ രോഗങ്ങള്ക്കുള്ള മരുന്നുകളാണ് ഇവര് കൂടുതലായി ഉത്പാദിപ്പിക്കുന്നത്.

അഞ്ച് കോടിയുടെ മരുന്നുകള് മാത്രമാണ് പ്രതിവര്ഷം ഈ സ്ഥാപനം നിര്മിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള സ്ഥാപനത്തിന് മൊത്തം 32 ഉത്പന്നങ്ങളുണ്ട്. സ്വകാര്യമേഖലാ ഫാര്മകള് കേരളത്തില് വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ.

ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെയും ഇതര സംസ്ഥാനങ്ങളില് ഉത്പാദിപ്പിക്കുന്ന ബ്രാന്ഡുകളുടെയും കുത്തൊഴുക്കാണ് കേരളത്തിലേക്ക്.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചല്, സിക്കിം എന്നിവിടങ്ങളില് നിന്നുള്ള മരുന്നുകളാണ് കേരളത്തില് കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടെ മരുന്ന് ഉത്പാദിപ്പിച്ചാല് വിലക്കുറവ്, ലഭ്യത, ഗുണനിലവാരം എന്നിവ ഉറപ്പാവും.

കേരളത്തില് കൂടുതല് തൊഴില് അവസരങ്ങളുണ്ടാവും. ജീവന്രക്ഷാ ഉപകരണങ്ങളും മെഡിക്കല് സഹായ ഉപകരണങ്ങളും രോഗ നിര്ണയ ഉപകരണങ്ങളും മറ്റും നിര്മിക്കുന്നതില് കേരളം മുന്നിരയിലാണ്.

ഇക്കാര്യത്തില് ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 20 ശതമാനം കേരളത്തിലാണ്. കൃത്രിമ പല്ലുകളുടെ നിര്മാണത്തില് ഏഷ്യയില് ഒന്നാംസ്ഥാനം കേരളത്തിനാണ്.

X
Top