സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

പ്രവാസികളുടെ വിഷുക്കണിയൊരുക്കാൻ കേരളത്തില്‍നിന്ന്‌ 1500 ട​ൺ പ​ച്ച​ക്ക​റി ഗ​ൾ​ഫിലേക്ക്

നെ​​​ടു​​​മ്പാ​​​ശേ​​​രി: ഗ​​​ൾ​​​ഫ് മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വി​​​ഷു ആ​​​ഘോ​​​ഷ​​​ത്തി​​​ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 1500ൽ​​പ്പ​​​രം ട​​​ൺ പ​​​ച്ച​​​ക്ക​​​റി ക​​​യ​​​റ്റി അ​​​യ​​​യ്‌​​​ക്കും. ഇ​​​തി​​​ൽ കൂ​​ടു​​ത​​ലും വി​​​ഷു​​​ക്ക​​​ണി കാ​​​ണാ​​​നു​​​ള്ള വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 1300 ട​​​ൺ പ​​​ച്ച​​​ക്ക​​​റി​​യാ​​​ണ് വി​​​ഷു സീ​​​സ​​​ണി​​​ൽ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്.

ഇ​​ത്ത​​വ​​ണ യാ​​​ത്രാ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ധി​​​ക​​​വി​​​ഭ​​​വ​​​ങ്ങ​​​ളും ക​​​യ​​​റ്റി അ​​​യ​​​യ്ക്കു​​​ന്ന​​​ത്. ര​​​ണ്ടു കാ​​​ർ​​​ഗോ വി​​​മാ​​​ന​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​രി​​​ക്കും. ക​​​ണി​​​ക്കൊ​​​ന്ന പൂ​​​വ്, ക​​​ണി വെ​​​ള്ള​​​രി​​​ക്ക, ച​​​ക്ക, മാ​​​ങ്ങ, അ​​​ച്ചി​​​ങ്ങ, കു​​​മ്പ​​​ള​​​ങ്ങ, ത​​​ക്കാ​​​ളി, വെ​​​ണ്ട​​​ക്ക, മു​​​രി​​​ങ്ങ​​​ക്കാ​​​യ, മ​​​ത്ത​​​ങ്ങ, കോ​​​വ​​​ക്ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ക​​​യ​​​റ്റി വി​​​ടു​​​ന്ന​​​ത്.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള കൃ​​​ഷി​​​ക്കാ​​​രി​​​ൽ​​നി​​​ന്നു സം​​​ഭ​​​രി​​​ക്കു​​​ന്ന കാ​​​ർ​​​ഷി​​​ക​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ളും ക​​​യ​​​റ്റി അ​​​യ​​യ്​​​ക്കു​​​ന്നു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റി അ​​​യ​​​യ്ക്കു​​​ന്ന വി​​​ഭ​​​വ​​​ങ്ങ​​​ൾ ഈ​​ വ​​ർ​​ഷം ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ ​​​വ​​​ർ​​​ഷം 20030.150 ട​​​ൺ സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണ് ക​​​യ​​​റ്റി വി​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 14898.305 ട​​​ൺ വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണു ക​​​യ​​​റ്റി വി​​​ട്ട​​​ത്.

ചെ​​​ങ്ക​​​ട​​​ലി​​ലെ ക​​ട​​ൽ​​ക്കൊ​​ള്ള​​ക്കാ​​രു​​ടെ ഭീ​​ഷ​​ണി​​മൂ​​ലം ക​​പ്പ​​ൽ​​ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ട​​താ​​ണു വ്യോ​​​മ​​​മാ​​ർ​​ഗ​​​മു​​​ള്ള കാ​​​ർ​​​ഗോ ക​​​യ​​​റ്റു​​​മ​​​തി വ​​​ർ​​​ധി​​​ക്കാ​​​ൻ കാ​​​ര​​​ണം. പൂ​​​ക്ക​​​ൾ, പ​​​ഴം, പ​​​ച്ച​​​ക്ക​​​റി, മാം​​​സം, മ​​​ത്സ്യം തു​​​ട​​​ങ്ങി​​​യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യാ​​​ണ് കൂ​​​ടി​​​യ​​​ത്.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴി 8084.1225 ട​​​ണ്ണും കൊ​​​ച്ചി വ​​​ഴി 6855.04 ട​​​ണ്ണും കോ​​​ഴി​​​ക്കോ​​​ട് വ​​​ഴി 4345 ട​​​ണ്ണും ക​​​ണ്ണൂ​​​ർ വ​​​ഴി 746 ട​​​ണ്ണും സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണു ക​​​യ​​​റ്റി​​വി​​​ട്ട​​​ത്.

X
Top