അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

സംസ്ഥാനത്ത് നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകാർ പ്രതിമാസം കൊണ്ടുപോകുന്നത് 15 കോടി രൂപയെന്ന് കണക്കുകൾ

തിരുവനന്തപുരം: കേരളത്തിൽ സൈബർത്തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ അധികവും ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധരായ പ്രൊഫഷണലുകളെന്ന് പോലീസ്.

അഞ്ചുമാസത്തിനിടെ ആയിരത്തിലധികം പേർ തട്ടിപ്പിനിരയായതിൽ 55 ഡോക്ടർമാരും 93 ഐ.ടി. പ്രൊഫഷണലുകളും ഉൾപ്പെടുന്നു.

പോലീസിന്റെ സൈബർ ഡിവിഷൻ സാമൂഹികമാധ്യമങ്ങളിലൂടെയും നേരിട്ടും ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണക്ലാസ് നൽകുന്നുണ്ട്. ഡോക്ടർമാരുടെ സംഘടനയും ഓൺലൈൻ തട്ടിപ്പുകളെപ്പറ്റി ബോധവത്കരണം നടത്തി.

ബാങ്കുകളുമായി ചേർന്ന് പോലീസ് നടത്തിയ ബോധവത്കരണത്തിൽ പ്രതീക്ഷിച്ചത്ര പങ്കാളിത്തമില്ലാത്തതിനാൽ റിസർവ് ബാങ്കുമായി ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ട്.

ഇക്കൊല്ലം ഇതുവരെ ഓൺലൈൻ തട്ടിപ്പിന് ഇരയായവർ
സ്വാകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ 327
വ്യാപാരികൾ 123
ഐ.ടി. പ്രൊഫഷണലുകൾ 93
വീട്ടമ്മമാർ 93
വിരമിച്ചവർ 83
വിദേശമലയാളികൾ 80
സർക്കാരുദ്യോഗസ്ഥർ 60
ഡോക്ടർമാർ 55
വിദ്യാർഥികൾ 53
അധ്യാപകർ 39
ബാങ്ക് ഉദ്യോഗസ്ഥർ 31
പ്രതിരോധസേനാംഗങ്ങൾ 27
തൊഴിൽരഹിതർ 11
നഴ്സുമാർ 10
അഭിഭാഷകർ 7
കൃഷിക്കാർ 5
ചാർട്ടേഡ് അക്കൗണ്ടന്റുമാർ 2
ഫാർമസിസ്റ്റ് 2
മുതിർന്ന പൗരർ 2
ആകെ 1103

സംസ്ഥാനത്തുനിന്ന് മാസം 15 കോടിയോളം രൂപയെങ്കിലും ഓൺലെൻ തട്ടിപ്പിലൂടെ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവര്ഷം 201 കോടിയാണ് നഷ്ടമായത്.

പണം നഷ്ടമായാല് ആദ്യമണിക്കൂറുകളില് തന്നെ പോലീസിനെ അറിയിച്ചാല് കുറച്ചു പണമെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന് സൈബര് ഡിവിഷന് ഉദ്യോഗസ്ഥര് പറയുന്നു.

തട്ടിപ്പിനിരയാകുന്നവരില് 40 ശതമാനത്തില് താഴെമാത്രമേ ആദ്യമണിക്കൂറുകളില് പരാതിയുമായി എത്താറുള്ളൂ.

X
Top