ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

മൂന്നാം നൂറുദിന കർമ്മപരിപാടിയിൽ ആദ്യം 12 പുതിയ സംരംഭങ്ങൾ

തിരുവനന്തപുരം: നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും പ്രാധാന്യം നൽകി മൂന്നാം നൂറു ദിന കർമ്മ പദ്ധതികളുമായി വ്യവസായ വകുപ്പ്. വിവിധ മേഖലകളിലായി 12 പുതിയ സംരംഭങ്ങളാണ് ഉടൻ തുടങ്ങുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

പുഴയ്ക്കൽ പാടത്തെ ബഹുനില സമുച്ചയം മാർച്ചിൽ പൂർത്തിയാവും

തൃശൂർ ജില്ലയിലെ പുഴയ്ക്കൽ പാടത്ത് നിർമ്മാണം നടക്കുന്ന രണ്ട് ബഹുനില വ്യവസായ സമുച്ചയങ്ങൾ മാർച്ചിൽ ഉദ്ഘാടനം ചെയ്യും. മന്ദിരങ്ങളോടനുബന്ധിച്ചുള്ള റോഡുകളുടെ നിർമാണമാണ് തീരാനുള്ളത്.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയിട്ടുള്ള പദ്ധതിക്ക് 43.72 കോടിയാണ് ആകെ ചെലവ്. പരിസ്ഥിതി സൗഹൃദ സ്വഭാവത്തിലുള്ള വൈറ്റ് ആൻഡ് ഗ്രീൻ കാറ്റഗറി സംരംഭങ്ങൾക്കാവും ഇവിടെ സ്ഥലം അനുവദിക്കുക. ഒരു സമുച്ചയത്തിൽ ഒന്നേകാൽ ലക്ഷം ചതുരശ്ര അടിയും രണ്ടാമത്തേതിൽ ഒരു ലക്ഷം ചതുരശ്ര അടി സ്ഥലവുമാണ് ലഭ്യമാവുക. സംരംഭകർക്ക് ആവശ്യമായ റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വ്യവസായ വകുപ്പ് നൽകും.

നിലവിൽ പ്രവർത്തനത്തിലുള്ള 1000 സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ അനുയോജ്യമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുത്ത് അവയുടെ വിറ്റുവരവ് 100 കോടിയാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

വ്യവസായ കേരളത്തിന്റെ വെബ് മാഗസിൻ പോർട്ടലാണ് മറ്റൊരു സംരംഭം. ദേശീയ-അന്തർദേശീയ വിപണികളിൽ കേരളത്തിന്റെ ഉത്പന്നങ്ങളുടെ ഗുണമേന്മ ബോദ്ധ്യപ്പെടുത്തി മാർക്കറ്റ് പിടിക്കാനുള്ള കേരള ബ്രാൻഡ് തയ്യാറാവുന്നു. വെളിച്ചെണ്ണയും കാർഷിക , ഭക്ഷ്യോത്പന്നങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുമാണ് ആദ്യ പരിഗണനയിൽ.

മറ്റ് പ്രധാന പദ്ധതികൾ

  • സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി പ്രകാരം രണ്ട് ഡെവലപ്പർ പെർമിറ്റ്
  • പ്ളാന്റേഷൻ ഡയറക്ടറേറ്റിന് പുതിയ വെബ്സൈറ്ര്
  • പ്ളാന്റേഷൻ മേഖലയെക്കുറിച്ച് സമഗ്രപഠനം
  • ഉത്തരവാദിത്ത ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പരിശീലനം.
  • കാർബൺ ട്രേഡിംഗ് മെക്കാനിസം സംബന്ധിച്ച് ബോധവത്കരണം
X
Top