ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടുംടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

1000 കോടി കടന്ന് ‘കല്‍ക്കി 2898 എഡി

ഗോള ബോക്സോഫീസില്‍ തകര്‍പ്പന്‍ വിജയവുമായി മുന്നേറുന്ന ‘കല്‍ക്കി 2898 എഡി’, 1000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. റിസീസായി ഒരു മാസം പിന്നിടുന്നതിന് മുന്‍പാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ശോഭന തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം ഈ നേട്ടം കൈവരിച്ചത്.

ജൂണ്‍ 27ന് ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന് വന്‍ വിജയം സമ്മാനിച്ചതിന് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു.
‘ഞങ്ങളുടെ ഹൃദയങ്ങളാണ് ഈ ചിത്രത്തിലേക്ക് ഞങ്ങള്‍ ചൊരിഞ്ഞത്, നിങ്ങളത് തുറന്ന ഹൃദയത്തോടെ സ്വീകരിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് നന്ദി,’ വൈജയന്തി മൂവീസ് എക്സ് പോസ്റ്റില്‍ പറഞ്ഞു.

ഷാരൂഖ് ചിത്രങ്ങളായ പത്താന്‍, ജവാന്‍, എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍, ബാഹുബലി: ദ കണ്‍ക്ലൂഷന്‍, ആമിര്‍ ഖാന്റെ ദംഗല്‍, യാഷ് മുഖ്യ വേഷമിട്ട കെജിഎഫ്: ചാപ്റ്റര്‍ 2 എന്നിവയാണ് ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി രൂപ കടന്ന ചിത്രങ്ങള്‍.

ഇവയില്‍ പല ചിത്രങ്ങളുടെയും കളക്ഷന്‍ റെക്കോഡിന് വെല്ലുവിളി ഉയര്‍ത്തിയാണ് കല്‍ക്കിയുടെ യാത്ര. 2024 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്ന് നേടിയ ദംഗലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 1810 കോടി രൂപ കളക്ഷനുമായി ബാഹുബലി 2 രണ്ടാമതുണ്ട്.

ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ച ഏറ്റവും ചെലവേറിയ ചിത്രമാണ് കല്‍ക്കി 2898 എഡി. 600 കോടി രൂപ നിര്‍മാണത്തിന് ചെലവായെന്നാണ് കണക്കാക്കുന്നത്.

X
Top