Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

വിജയ വഴിയിൽ സിയാലിലെ 0484 ലോഞ്ച്

നെടുമ്പാശേരി: ബിസിനസ് മീറ്റുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രവർത്തനമാരംഭിച്ച 0484 ലോഞ്ച് വിജയകരമായ 100 ദിനങ്ങൾ പിന്നിട്ടു.

ഇതിനകം 7,000ത്തിലധികം അതിഥികളാണ് ലോഞ്ച് സേവനം ഉപയോഗപ്പെടുത്തിയത്. 4,000ത്തോളം ബുക്കിംഗുകളും നടന്നു. യാത്രക്കാർക്കും സന്ദർശകർക്കും പ്രവേശനം ലഭ്യമാണ്. സിയാലിന്‍റെ ഉപകമ്പനിയായ സിഐഎഎസ്എലിനാണ് നിലവിൽ 0484 ലോഞ്ചിന്‍റെ നടത്തിപ്പ് ചുമതല.

8, 12, 24 എന്നിങ്ങനെ മണിക്കൂർ നിരക്കിൽ ബുക്കിംഗ് സംവിധാനമുള്ളതിനാൽ താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്കു മുമ്പും ശേഷവും വിശ്രമിക്കാനും ആളുകൾ ലോഞ്ച് ഉപയോഗിക്കുന്നു. എൻആർഐകൾക്കും ദീർഘദൂര യാത്രക്കാർക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമായ താവളമായി മാറുകയാണ്.

കോൺഫറൻസ് ഹാൾ, ബോർഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ മീറ്റിംഗുകൾക്കായും മറ്റും കോർപറേറ്റ് സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിംഗിൽ പങ്കെടുക്കേണ്ടവർക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകർഷണം. പ്രീ-വെഡ്ഡിംഗ് ഷൂട്ടുകൾ, പത്രസമ്മേളനങ്ങൾ, ബിസിനസ് സമ്മേളനങ്ങൾ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു.

ലോഞ്ചിനുള്ളിൽ കഫേയും റീട്ടെയിൽ ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ടെർമിനലിന് തൊട്ടടുത്തതായതുകൊണ്ടുതന്നെ രാത്രിയാത്രക്കാർക്കും മറ്റും ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ വിശ്രമകേന്ദ്രമായി ലോഞ്ച് മാറുന്നു.

സിയാലിന്‍റെ വ്യോമേതര വരുമാനം വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ലോഞ്ച് ഉദ്‌ഘാടനം ചെയ്തത്.

X
Top