മാരുതി സുസുക്കി ഇന്ത്യ ഒക്ടോബറിൽ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന 1,99,217 യൂണിറ്റ്, 19 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ 2022 ഒക്ടോബറിൽ 1,67,520 യൂണിറ്റുകലാണ് കയറ്റി അയച്ചത് .
ഒക്‌ടോബറിൽ മാരുതി സുസുകി എക്കാലത്തെയും മികച്ച ആഭ്യന്തര പ്രതിമാസ ഡിസ്‌പാച്ചുകൾ റിപ്പോർട്ട് ചെയ്തു . മുൻ വർഷം കാലയളവിലെ 1,47,072 യൂണിറ്റുകളിൽ നിന്ന് 21 ശതമാനം വർധിച്ചു 1,77,266 യൂണിറ്റുകളായി ഉയർന്നു. മൊത്തം ആഭ്യന്തര യാത്രാ വാഹന വിൽപ്പന 2022 ഒക്ടോബറിലെ 1,40,337 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 1,68,047 യൂണിറ്റായി ഉയർന്നു.
ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റ് കാറുകളുടെ വിൽപ്പന 2022 ഒക്ടോബറിൽ 24,936 യൂണിറ്റിൽ നിന്ന് 14,568 യൂണിറ്റായി കുറഞ്ഞു. ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ എന്നിവയുൾപ്പെടെയുള്ള കോംപാക്‌ട് കാറുകളുടെ വിൽപന മുൻവർഷത്തെ 73,685 യൂണിറ്റുകളിൽ നിന്ന് 80,662 യൂണിറ്റായി ഉയർന്നു.
ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്സ്എൽ6 എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 30,971 യൂണിറ്റുകളിൽ നിന്ന് 91 ശതമാനം ഉയർന്ന് 59,147 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ 20,448 യൂണിറ്റുകളെ അപേക്ഷിച്ച് 2023 ഒക്‌ടോബറിലെ കയറ്റുമതി 21,951 യൂണിറ്റായിരുന്നു.