2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

15000 ജീവനക്കാരെ ഒഴിവാക്കൊനൊരുങ്ങി കൊഗ്നിസെന്റ്

ബെംഗളൂരു: കൂടുതൽ തൊഴിൽ പിരിച്ചുവിടലുകൾക്കൊരുങ്ങി ഐടി കമ്പനിയായ കൊഗ്നിസന്റ്. ഇന്ത്യയിൽ മാത്രം ഏകദേശം 12,000 മുതൽ 13,000 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂചന. ലോകമെമ്പാടുമുള്ള 15,000-ത്തിലധികം ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഭൂരിഭാഗം തൊഴിൽ നഷ്ടവും ഇന്ത്യയിലായിരിക്കാനാണ് സാധ്യത. ഒറാക്കിളിനും ആമസോണിനും ശേഷം, ഈ വർഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

ഐടി രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു.250,000-ത്തിലധികം ജീവനക്കാരാണ് കൊഗ്നിസൻ്റിനുള്ളത്. ഇന്ത്യയിലെ നിരവധി ജീവനക്കാരെ ഇത് സാരമായി ബാധിക്കും. ഏപ്രിൽ 29 ന് പ്രഖ്യാപിച്ച ത്രൈമാസ പാദഫലങ്ങൾക്കൊപ്പം, ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് നഷ്ടപരിഹാര പാക്കേജുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിരുന്നു.

തൊഴിൽ പിരിച്ചുവിടലിൻ്റെ ഭാഗമായുള്ള നഷ്ട പരിഹാരങ്ങൾക്കായി 230 മില്യൺ മുതൽ 320 മില്യൺ ഡോളർ വരെ ചെലവഴിക്കുമെന്ന് കോഗ്നിസന്റ് വ്യക്തമാക്കിയിരുന്നു.

ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപ ഇന്ത്യയിലെ, കൊഗ്നിസെൻ്റ് ജീവനക്കാരുടെ ശരാശരി വാർഷിക ശമ്പളം ഏകദേശം 15 ലക്ഷം രൂപയാണ്. പിരിച്ചുവിട്ട ജീവനക്കാർക്ക് ആറ് മാസത്തെ ശമ്പളം കോംപൻസേഷനായി ലഭിക്കുകയാണെങ്കിൽ, ഓരോ ജീവനക്കാരനും ഏകദേശം 7.5 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും.

ഇന്ത്യയിൽ ഏകദേശം 12,000 മുതൽ 13,000 വരെ ജീവനക്കാരെ വരെ പിരിച്ചുവിടും എന്നാണ് സൂചന. ഡിജിറ്റൽ സാങ്കേതിത വിദ്യക്കനുസൃതമായി കമ്പനി ലോകമെമ്പാടും മാറ്റങ്ങൾ വരുത്തുമെന്ന് കൊഗ്നി സന്റ് സിഇഒ രവി കുമാർ എസ് സൂചിപ്പിച്ചു.

X
Top