എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

നിഫ്റ്റി 25400 ന് താഴെ, 346 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 345.80 പോയിന്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 83190.28 ലെവലിലും നിഫ്റ്റി 120.85 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 25355.25 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1919 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1947 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 140 ഓഹരി വിലകളില്‍ മാറ്റമില്ല.

ലോഹം, റിയാലിറ്റി എന്നിവയൊഴികെയുള്ള മേഖലകളെല്ലാം തിരിച്ചടി നേരിട്ടപ്പോള്‍ ഫാര്‍മ, ടെലിക്കോം,ഐടി, പൊതുമേഖല ബാങ്ക്, എഫ്എംസിജി എന്നിവ 0.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.3 ശതമാനം വീതമാണ്  പൊഴിച്ചത്.

ഭാരതി എയര്‍ടെല്‍,എച്ച്ഡിഎഫ്‌സി ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ശ്രീരാം ഫിനാന്‍സ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍. അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി,ടാറ്റ സ്റ്റീല്‍,ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് എന്നിവ നേട്ടത്തിലായി.

X
Top