റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ലുമിനോ ഇന്‍ഡസ്‌ട്രീസ്‌ ഐപിഒ ഓഗസ്റ്റ്‌ 27 മുതല്‍

ല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ്‌ കമ്പനിയായ ലുമിനോ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 27ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 31 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 78-82 രൂപയാണ്‌ ഇഷ്യു വില. 182 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. സെപ്‌റ്റംബര്‍ 1ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. സെപ്‌റ്റംബര്‍ 3ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

ഊര്‍ജ പ്രസരണം, വിതരണം എന്നിവയ്‌ക്കായി കണ്ടക്‌ടറുകള്‍, പവര്‍ കേബിളുകള്‍, മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ്‌ ലുമിനോ ഇന്‍ഡസ്‌ട്രീസ്‌. ഐപിഒ വഴി 700 കോടി രൂപയാണ്‌ ലുമിനോ ഇന്‍ഡസ്‌ട്രീസ്‌ സമാഹരിക്കുന്നത്‌. 500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 200 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 2497 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

കമ്പനി പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 337 കോടി രൂപ കടം തിരിച്ചടക്കുന്നതിനും 15 കോടി രൂപ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 28 ശതമാനം വളര്‍ച്ചയോടെ 160 കോടി രൂപ ലാഭം കൈവരിച്ചു. ഇത്‌ മുന്‍വര്‍ഷം 124.6 കോടി രൂപയായിരുന്നു. വരുമാനം 1918 കോടി രൂപയില്‍ നിന്നും 2041 കോടി രൂപയായി ഉയര്‍ന്നു.

X
Top