100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഡിവിഡന്റ് വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ഡിവിഡന്റ് വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 11 നിശ്ചയിച്ചിരിക്കയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ഓഹരി മുഖവിലയുടെ 2.5 ശതമാനം ലാഭവിഹിതമാണ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എക്‌സ് ഡിവിഡന്റ് തീയതിയില്‍ ഓഹരി കൈവശം വയ്ക്കുന്നവരായിരിക്കും ഡിവിഡന്റിന് അര്‍ഹര്‍.

0.17 ശതമാനം ഉയര്‍ന്ന് 77.84 രൂപയിലാണ് ചൊവ്വാഴ്ച ബാങ്ക് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 175 ശതമാനം ഉയര്‍ന്ന ഓഹരി 2025 ല്‍ മാത്രം 21 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. കഴിഞ്ഞ 5 ദിവസത്തില്‍ ഉയര്‍ന്നത് 6.7 ശതമാനം.

ജൂലൈ 4 ന് രേഖപ്പെടുത്തിയ 82.09 രൂപയാണ് 52 ആഴ്ചയിലെ മികച്ച വില. ഏപില്‍ 7 ലെ 52.50 52 ആഴ്ചയിലെ കുറഞ്ഞവിലയാണ്. 56973 കോടി രൂപയാണ് വിപണി മൂല്യം.

X
Top