100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ആബ്വീയ്ക്ക് കാന്‍സര്‍ മരുന്ന് ലൈസന്‍സ് നല്‍കി ഗ്ലെന്‍മാര്‍ക്ക് വിഭാഗമായ ഐജിഐ, ഇടപാട് 1.22 ബില്യണ്‍ ഡോളറിന്റേത്

മുംബൈ: ഇക്‌നോസ് ഗ്ലെന്‍മാര്‍ക്ക് ഇന്നൊവേഷന്‍, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആബ്വിയുമായി ആഗോള ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം
വടക്കേ അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ ഐഎസ്ബി 2001 വികസിപ്പിക്കാനും നിര്‍മ്മിക്കാനും വാണിജ്യവല്‍ക്കരിക്കാനുമുള്ള പ്രത്യേക അവകാശം ആബ്വിയ്ക്ക് ലഭിക്കും.

അതേസമയംഏഷ്യ, ലാറ്റിന്‍ അമേരിക്ക, റഷ്യ/സിഐഎസ് മേഖല, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെ എമര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ ഐഎസ്ബി 2001 വികസിപ്പിക്കുക ഗ്ലെന്‍മാര്‍ക്ക് തന്നെയാകും. 1.225 ബില്യണ്‍ കരാറിന്റെ ആദ്യഗഡുവായ 700 ബില്യണ്‍, ഐജിഐയ്്ക്ക് അഡ്വാന്‍സായി ലഭ്യമാക്കാനും കരാറായിട്ടുണ്ട്.

ഗ്ലെന്‍മാര്‍ക്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഇക്‌നോസ് ഗ്ലെന്‍മാര്‍ക്ക് ഇന്നൊവേഷന്‍. ഓങ്കോളജി, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയ്ക്കായുള്ള അവരുടെ കീഴിലുള്ള മരുന്നാണ് ഐഎസ്ബി 2001. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിലാണ് ഐഎസ്ബി 2001 എന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറയുന്നു.

ഐഎസ്ബി 2001 ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്്‌ട്രേഷന്റെ ഓര്‍ഫന്‍ ഡ്രഗ് പദവിയും ഫാസ്റ്റ്ട്രാക്ക് പദവിയും ലഭ്യമായിട്ടുണ്ട്. വീണ്ടും രോഗം ബാധിച്ച അല്ലെങ്കില്‍ റിഫ്രാക്റ്ററി മൈലോമ ബാധിച്ച രോഗികളുടെ ചികിത്സയ്ക്കായി മരുന്നുപയോഗിക്കാനുള്ള അനുമതിയും യുഎസ് ഫുഡ് ആന്റ് ഗ്രഡ് അഡിമിനിസ്‌ട്രേഷന്‍ നല്‍കി.

X
Top