ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സീ എന്റർടൈമെന്റിന്റെ അറ്റാദായം രണ്ടാം പാദത്തിൽ 9% ഉയർന്ന് 123 കോടി രൂപയായി

മുംബൈ : സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്, 2023 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായം 9% വർധിച്ച് 123 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 113 കോടി രൂപയായിരുന്നു ഏകീകൃത അറ്റാദായം.

മീഡിയ സ്ഥാപനത്തിന്റെ മൊത്തവരുമാനം രണ്ടാം പാദത്തിലെ 2,040 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 23% ഉയർന്ന് 2,510 കോടി രൂപയായി.

സീ ടി വി ,സീ സിനിമ എന്നിവയുൾപ്പെടെയുള്ള ടിവി ചാനലുകളുടെ ഉടമസ്ഥതയിലുള്ള കമ്പനി, വാർഷികാടിസ്ഥാനത്തിൽ സബ്‌സ്‌ക്രിപ്‌ഷൻ വരുമാനത്തിൽ 8% വർദ്ധനവ് രേഖപ്പെടുത്തി.

മറ്റ് വിൽപ്പന, സേവന വരുമാനം 201% ഉയർന്നു. ആഭ്യന്തര പരസ്യ വരുമാനം 2.1% കുറഞ്ഞു. സിനിമകളിലെ ഉയർന്ന ഉള്ളടക്കച്ചെലവും അതിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സീ 5 -ലെ നിക്ഷേപവും കാരണം സീ -യുടെ മൊത്തം ചെലവുകൾ 23% ഉയർന്നു.

“നിരവധി പ്രധാന വിപണികളിൽ സീ നെറ്റ്‌വർക്ക് വിപണി വിഹിതം നേടിയതിനാൽ ടിവി ലാൻഡ്‌സ്‌കേപ്പ് ആരോഗ്യകരമായി തുടരുന്നു. പ്രവർത്തന ലിവറേജും ചിലവ് നിയന്ത്രണവും ഇബിഐടിഡിഎ നഷ്‌ടങ്ങൾ കുറയ്ക്കുന്നു. സീ മ്യൂസിക് കമ്പനി വീഡിയോ കാഴ്‌ചകളിൽ 7% വളർച്ചയ്ക്കും 4.8 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുടെ വർദ്ധനയ്ക്കും സാക്ഷ്യം വഹിച്ചു.

X
Top