ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സോണിയുമായുള്ള ലയനത്തിന് സീ ഓഹരി ഉടമകളുടെ അനുമതി

മുംബൈ: സോണിയുമായുള്ള ലയനത്തിന് കമ്പനിയുടെ ഓഹരി ഉടമകൾ അംഗീകാരം നൽകിയതായി സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (ZEEL) പ്രഖ്യാപിച്ചു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) മുംബൈ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സീ അതിന്റെ ഓഹരി ഉടമകളുടെ യോഗം 2022 ഒക്ടോബർ 14-ന് വിളിച്ചുചേർത്തതായി കമ്പനി അറിയിച്ചു.

യോഗത്തിൽ നിർദിഷ്ട ലയന നിർദ്ദേശത്തിന് കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടി. സീയ്‌ക്കൊപ്പം, സോണി ഗ്രൂപ്പ് കോർപ്പറേഷന്റെ പരോക്ഷ-പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബംഗ്ലാ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ബിഇപിഎൽ) സിഎംഇയിൽ ലയിക്കുന്നതാണ് ലയന പദ്ധതി.

സീയുടെ ലയന പ്രമേയത്തെ 99.99 ശതമാനം ഓഹരി ഉടമകളും പിന്തുണച്ചു. നിർദിഷ്ട ലയനം നൽകുന്ന മൂല്യ വർദ്ധന അവസരങ്ങൾ തിരിച്ചറിഞ്ഞ് വോട്ട് ചെയ്തതിന് കമ്പനിയുടെ ഇക്വിറ്റി ഷെയർഹോൾഡർമാർക്ക് നന്ദി അറിയിക്കുന്നതായി എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു.

സീയ്ക്ക് ഒക്‌ടോബർ 4-ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സിസിഐ) നിന്ന് ലയനത്തിനുള്ള അനുമതി ലഭിച്ചിരുന്നു. കൂടാതെ ഈ വർഷം ജൂലൈയിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും (ബിഎസ്‌ഇ) നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും (എൻഎസ്‌ഇ) ലയനത്തിന് അനുമതി ലഭിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 22 നാണ് ലയനം പ്രഖ്യാപിച്ചത്. സംയുക്ത കമ്പനിയിൽ സോണിക്ക് 50.86 ശതമാനം ഓഹരിയും സീയുടെ പ്രമോട്ടർമാർക്ക് 3.99 ശതമാനവും മറ്റ് സീ ഷെയർഹോൾഡർമാർക്ക് 45.15 ശതമാനം ഓഹരിയും ഉണ്ടായിരിക്കുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

X
Top