ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലായ് ഒന്നുമുതൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല

ചെന്നൈ: ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ജൂലായ് ഒന്നു മുതല്‍ ഓണ്‍ലൈനായി റെയില്‍വേ തത്കാല്‍ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ടിക്കറ്റെടുക്കുമ്ബോള്‍ ആധാർ അധിഷ്ഠിത ഒടിപി നല്‍കുന്ന സംവിധാനം ജൂലായ് 15 മുതല്‍ നിർബന്ധമാക്കും.

റെയില്‍വേയുടെ പുതിയനിബന്ധന പ്രാവർത്തികമാക്കുന്നതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങള്‍ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാല്‍ ടിക്കറ്റെടുക്കാൻ പറ്റാതെയാവും.

ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച്‌ ടിക്കറ്റെടുക്കുന്നവരില്‍ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണ്. ഐആർസിടിസി അക്കൗണ്ടില്‍ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ആധാറുമായി ബന്ധപ്പെടുത്താനാവും.

ഇത് ഒറ്റത്തവണചെയ്താല്‍ മതിയാവും. എന്നാല്‍, ജൂലായ് 15 മുതല്‍ ഓണ്‍ലൈൻ ആയോ കൗണ്ടറില്‍ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നല്‍കേണ്ടിവരും.

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

X
Top