സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

യെസ് ബാങ്ക് അറ്റാദായത്തില്‍ 81 ശതമാനം കുറവ്

മുംബൈ: യെസ് ബാങ്ക് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചപ്പോള്‍ നികുതി കഴിച്ചുള്ള ലാഭം 80.66 ശതമാനം ചുരുങ്ങി. 51.52 കോടി രൂപ മാത്രമാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 266.43 കോടി നേടിയ സ്ഥാനത്താണിത്.

വായ്പ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 11.7 ശതമാനവും തുടര്‍ച്ചയായി 2.4 ശതമാനവുമാണ്. 196826 കോടി രൂപ വായ്പാ ഇനത്തില്‍ വിതരണം ചെയ്തപ്പോള്‍ സ്വീകരിച്ച നിക്ഷേപം 213,608 കോടി രൂപയാണ്. നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 15.9 ശതമാനവും പാദാടിസ്ഥാനത്തില്‍ 6.8 ശതമാനവും കൂടി.

ലിക്വിഡിറ്റി കവറേജ് റേഷ്യോ(എല്‍സിആര്‍) 89.7 ശതമാനം.അറ്റപലിശ വരുമാനം 11.7 ശതമാനം ഉയര്‍ന്ന് 1971 കോടി രൂപയായിട്ടുണ്ട്. അറ്റ പലിശ മാര്‍ജിന്‍ 10 ബിപിഎസ് കൂടി 2.5 ശതമാനം.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 10 ബിപിഎസ് കുറവ്.പ്രൊവിഷന്‍സ് 45 ശതമാനമയുര്‍ന്ന് 845 കോടി രൂപയായിട്ടുണ്ട്. ജെസി ഫ്‌ലവര്‍ എആര്‍സിയ്ക്ക് നിഷ്‌ക്രിയ ആസ്തികള്‍ കൈമാറിയതോടെ ജിഎന്‍പിഎ,എന്‍എന്‍പിയ അനുപാതം യഥാക്രമം 2 ശതമാനവും 1 ശതമാനവുമായി കുറഞ്ഞു.

X
Top