ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്ഒന്നാം പാദത്തിലെ നിര്‍മ്മാണ ഉത്പ്പന്ന വില്‍പനയിൽ വലിയ തോതില്‍ ഇടിവ്ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപരാജ്യത്ത് ആഡംബര ഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്കേന്ദ്ര ബജറ്റിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ള 5 പ്രധാന മേഖലകൾ; അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവ് വർധിപ്പിച്ചേക്കും

ലോക സാമ്പത്തിക ഫോറത്തിന്റെ ടൂറിസം റിപ്പോർട്ടിൽ ഇന്ത്യക്ക് 39ാം സ്ഥാനം

ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട ‘ട്രാവല് ആന്ഡ് ടൂറിസം ഡെവലപ്മെന്റ് ഇന്ഡക്സ് 2024’ല് കോവിഡിന് ശേഷം മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. അമേരിക്ക ഒന്നാം സ്ഥാനത്തുള്ള പട്ടികയില് ഇന്ത്യ ഇത്തവണ 39ാം സ്ഥാനത്താണ്. 2021ല് 54-ാം സ്ഥാനത്തായിരുന്നു.

ദക്ഷിണേഷ്യയിലെ ഇടത്തരം സാമ്പത്തിക രാജ്യങ്ങളില് ഇന്ത്യ മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രാവല് ആന്ഡ് ടൂറിസം മേഖലയിലെ വികസനത്തിനു കാരണമാവുന്ന അടിസ്ഥാന സൗകര്യങ്ങളും സര്ക്കാര് നയങ്ങളും അടക്കമുള്ള കാര്യങ്ങള് പരിഗണിച്ചാണ് 119 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

സ്പെയിന്, ജപ്പാന്, ഫ്രാന്സ് എന്നീ രാജ്യങ്ങളാണ് ഈ വര്ഷത്തെ പട്ടികയില് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. ഓസ്ട്രേലിയ (5), ജര്മനി (6), ബ്രിട്ടന് (7), ചൈന (8), ഇറ്റലി (9), സ്വിറ്റ്സര്ലന്ഡ് (10) എന്നീ രാജ്യങ്ങള് തുടര്ന്നുള്ള സ്ഥാനങ്ങളും സ്വന്തമാക്കി. ബ്രിട്ടന് ആസ്ഥാനമായുള്ള സര്റേ സര്വകലാശാലയുമായി സഹകരിച്ചാണ് ലോക സാമ്പത്തിക ഫോറം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കോവിഡിനു മുമ്പുള്ള 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള് പത്ത് സ്ഥാനം ഇന്ത്യ താഴോട്ടു വന്നാണ് നിലവിലെ 39ലെത്തിയിരിക്കുന്നത്. ചെലവ് കുറഞ്ഞ വിനോദസഞ്ചാരമുള്ള രാജ്യങ്ങളുടെ പട്ടികയില് 18ാമതും മികച്ച വ്യോമഗതാഗതത്തില് 26ാമതും കരമാര്ഗവും തുറമുഖങ്ങളിലൂടെയുമുള്ള ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില് ഇരുപത്തഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ.

പ്രകൃതിഭംഗിയിലും (6), സാംസ്കാരിക വൈവിധ്യത്തിലും (9), ഒഴിവുസമയ വിനോദങ്ങളിലും (9) ഇന്ത്യ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.

യൂറോപ്പിലേയും ഏഷ്യ പസഫിക് മേഖലയിലേയും സാമ്പത്തികമായി മുന്നിലുള്ള രാജ്യങ്ങളാണ് ഈ സൂചികയിലും മുന്നിലുള്ളത്. ആഗോള ടൂറിസം മാര്ക്കറ്റില് ഏറെ സ്വാധീനമുള്ളതായാണ് ട്രാവല് ആന്ഡ് ടൂറിസം ഡെവലപ്മെന്റ് ഇന്ഡക്സ് പരിഗണിക്കപ്പെടുന്നത്.

വിനോദസഞ്ചാരം രാജ്യാന്തര ജിഡിപിക്ക് നല്കിയ സംഭാവന കോവിഡിന് മുമ്പ് എത്രയായിരുന്നോ അതേ നിലയിലേക്ക് ഈ വര്ഷം എത്തുമെന്നാണ് കരുതുന്നതെന്ന് റിപ്പോര്ട്ടില് നിരീക്ഷിക്കുന്നുണ്ട്.

X
Top