Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമെന്ന് ലോക ബാങ്ക്

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ ശക്തമായ വിശ്വാസം പ്രകടിപ്പിച്ചും രാജ്യത്ത് വന്ന് എല്ലാവരോടും നിക്ഷേപം നടത്താനും ആഹ്വാനം ചെയ്തും ലോക ബാങ്ക്.

വളർച്ചയിൽ താഴോട്ടുള്ള നേരിയ പ്രവണതയുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് വായ്പ നൽകുന്നവരെന്ന നിലയിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് അഡ്വാന്‍റേജ് അസം 2.0 ബിസിനസ് ഉച്ചകോടിയിൽ ലോക ബാങ്ക് കണ്‍ട്രി ഡയറക്ടർ അഗസ്റ്റെ ടാനോ കൗമേ പറഞ്ഞു.

ഇപ്പോൾ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല. ഞങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് വളരെ ശുഭപ്രതീക്ഷയാണ്, അത് അങ്ങനെതന്നെയായി തുടരും-’അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക വളർച്ചയിൽ ഒരു ശതമാനത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ ലോകബാങ്കിന്‍റെ പോസിറ്റീവ് വീക്ഷണത്തെ മാറ്റുന്നില്ലെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു.

X
Top