ഡിസംബര്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 11,820 കോടി രൂപ പിന്‍വലിച്ചുകേരളത്തിന്റെ മൂന്നു പദ്ധതികള്‍ മാതൃകയാക്കാന്‍ കേന്ദ്രംറെക്കാഡ് സ്വർണ ശേഖരവുമായി റിസർവ് ബാങ്ക്വിനോദസഞ്ചാര വ്യവസായത്തിന് പുതിയ സാധ്യതകളൊരുക്കാൻ ഐഐടിഎംപ്രീമിയം ബീച്ച്– ലക്ഷ്വറി ഡെസ്റ്റിനേഷനായി ഉയരാൻ കോവളം

ടെക്നോപാര്‍ക്കില്‍ ഏജന്‍റിക് എഐ യില്‍ ശില്പശാല

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലെ ജീവനക്കാരുടെ ക്ഷേമ-സാംസ്കാരിക സംഘടനയായ പ്രതിധ്വനിയും കരിയര്‍ അധിഷ്ഠിത പരിശീലന സ്ഥാപനമായ ടെക്ബൈഹാര്‍ട്ടും സംയുക്തമായി ഏജന്‍റിക് എഐ’ വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഈ മാസം 29-ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന സൗജന്യ ശില്പശാലയില്‍ ടെക്നോപാര്‍ക്കിലെ പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം.ലക്ഷ്യങ്ങളെ പിന്തുടരാനും തീരുമാനങ്ങളെടുക്കാനും പുറംലോകവുമായി സംവദിക്കാനും സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കാനും സഹായകമായ നൂതന നിര്‍മിതബുദ്ധി സംവിധാനമാണ് ഏജന്‍റിക് എഐ.

ഇതുമായി ബന്ധപ്പെട്ട പ്രായോഗിക അനുഭവം ലഭ്യമാക്കാന്‍ ശില്പശാല ലക്ഷ്യമിടുന്നു. സീനിയര്‍ എഐ ഡെവലപ്പര്‍മാരായ ടിറ്റു എ, അലക്സ് വി അജിത് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നൽകും. അത്യാധുനിക എഐ ആപ്ലിക്കേഷനുകള്‍, പ്രായോഗിക സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയില്‍ ശില്പശാല ശ്രദ്ധ കേന്ദ്രീകരിക്കും. പ്രായോഗിക സെഷനില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് തത്സമയ പ്രായോഗിക പ്രവര്‍ത്തനങ്ങളും ഡെമോകളും ലഭ്യമാക്കും. ടെക്കികള്‍ക്ക് സഹപ്രൊഫഷണലുകളുമായി ഇടപഴകാനും എഐ യുടെ വിവിധ പ്രൊഫഷണല്‍ ആപ്ലിക്കേഷനുകള്‍ മനസ്സിലാക്കാനും ശില്പശാല സഹായകമാകും. എഡബ്ളിയുഎസ്, എഐ ആന്‍റ് എംഎല്‍, സൈബര്‍ സുരക്ഷ, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ പുതുതലമുറ മേഖലകളില്‍ കരിയര്‍ അധിഷ്ഠിത പരിശീലനം നല്കുന്ന പ്രമുഖ സ്ഥാപനമാണ് ടെക്ബൈഹാര്‍ട്ട് ട്രിവാന്‍ഡ്രം.

X
Top