ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

വോക്ക്ഹാട്ട് പ്രവര്‍ത്തനം വിപുലീകരിക്കുന്നു; സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളിത്തം

കൊച്ചി: പ്രവര്‍ത്തന ക്രമീകരണങ്ങളിലൂടെയും പുതിയ പങ്കാളിത്തങ്ങളിലൂടെയും ബിസിനസ് വിപുലീകരിക്കാനൊരുങ്ങി മുംബൈ ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ വോക്ക്ഹാട്ട്.

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് യുകെയില്‍ വാക്‌സിന്‍ ഉല്‍പ്പാദനവും നോവല്‍ ആന്റിബയോട്ടിക്‌സുമായുള്ള പങ്കാളിത്തത്തിലൂടേയും മികച്ച ബിസിനസാണ് കമ്പനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ ഏഴു ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. മൊത്തം വരുമാനം മൂന്നിരട്ടി വര്‍ധിച്ചു 47 കോടി രൂപയായി ഉയര്‍ന്നിരുന്നു. കെയര്‍ റേറ്റിങ്‌സിന്റെ കെയര്‍ ബിബിബി- റേറ്റിങും കമ്പനിക്കുണ്ട്.

യുഎസിലെ ബിസിനസ് ക്രമീകരണങ്ങളിലൂടെ 1.2 കോടി ഡോളര്‍ പ്രതിവര്‍ഷം ലാഭിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

2022ല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഒപ്പുവച്ച കരാര്‍ പ്രകാരം യുകെയില്‍ 51:49 അനുപാതത്തില്‍ വോക്ക്ഹാട്ട് സംയുക്ത സംരഭത്തിനും തുടക്കമിട്ടു. 15 വര്‍ഷത്തേക്ക് 150 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനാണ് സിറവുമായുള്ള കരാര്‍.

ആദ്യ ഘട്ടത്തില്‍ രണ്ട് വാക്‌സിനുകളാണ് ഉല്‍പ്പാദിപ്പിക്കുക. അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം ഇതാരംഭിക്കും.

X
Top