കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിൽ കുതിച്ചുയർന്ന് ക്രൂഡ് വില; ആശങ്കയിൽ ഇടിഞ്ഞ് ഓഹരി വിപണി

മുംബൈ: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം എണ്ണവിലയില് കുതിപ്പ്. പശ്ചിമേഷ്യയില് സംഘര്ഷം രൂക്ഷമായാല് എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് വിലക്കയറ്റത്തിന് കാരണം. ആക്രമണമുണ്ടായതിന് പിന്നാലെ ക്രൂഡ് വില ബാരലിന് അഞ്ച് ശതമാനത്തോളം ഉയര്ന്നു.

വെസ്റ്റ് ടെക്സസ് ഇന്റര്മീഡിയറ്റ് ക്രൂഡ് ബാരലിന് 87 ഡോളര് നിലവാരത്തിലാണ്. ആഗോള വിപണിയില് അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യമുണ്ടായപ്പോഴായിരുന്നു ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്ഷം അയഞ്ഞതോടെ ഇറാനില് നിന്നുള്ള ക്രൂഡ് കയറ്റുമതി അഞ്ച് വര്ഷത്തെ ഉയര്ന്ന നിലയിലേക്ക് തിരിച്ചെത്തിയിരുന്നു.

യുദ്ധം രുക്ഷമായാല് ഹോര്മൂസ് കടലിടുക്ക് നിര്ണായക ഇടമാകാനും വിതരണ ശൃംഖലയെ ബാധിക്കാനും ഇടയുണ്ട്. ഒരോദിവസവും ശരാശരി 17 ദശലക്ഷം ബാരല് ക്രൂഡ് ഓയിലാണ് ഇതുവഴി കൊണ്ടുപോകുന്നത്.

പശ്ചിമേഷ്യയിലെ സംഘര്ഷം രാജ്യത്തെ ഓഹരി വിപണിയെയെും ബാധിച്ചു. നിക്ഷേപകരുടെ ആസ്തിയില് നാല് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയില് ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം മൂല്യം 320 ലക്ഷം കോടിയില് നിന്ന് 316 കോടിയായി.

സെന്സെക്സില് 469 പോയന്റ് നഷ്ടത്തില് 65,525ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 19,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയില് എണ്ണവില വര്ധിക്കുന്നതാണ് വിപണിക്ക് തിരിച്ചടിയായത്.

ബിപിസിഎല്, അദാനി പോര്ട്സ്, ടാറ്റ സ്റ്റീല്, അദാനി എന്റര്പ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീല് തുടങ്ങിയ ഓഹരികലാണ് പ്രധാനമായും നഷ്ടത്തില്.

X
Top