ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

എച്ച് വണ്‍ബി വിസാ ഫീസ്: യുഎസ് ബാങ്കുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചേയ്ക്കും

വാഷിങ്ടണ്‍: വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ കൂടുതല്‍ തൊഴിലുകള്‍ ഇന്ത്യയിലേയ്ക്ക് മാറ്റാന്‍ സാധ്യത. എച്ച് വണ്‍ബി വിസ പ്രോഗ്രാമിനുള്ള  അപേക്ഷ ഫീസ് 1,00,000 ഡോളറായി ഉയര്‍ത്തിയതോടെയാണിത്. ഇന്ത്യയില്‍ തൊഴില്‍പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നതായി നിയോസ്റ്റാര്‍ട്ട് അഡൈ്വസേഴ്സ് എല്‍എല്‍പിയുടെ സ്ഥാപകനായ അബിസര്‍ ദിവാന്‍ജി പറഞ്ഞു, ബാങ്കുകള്‍ അവരുടെ ഇന്ത്യന്‍ കേന്ദ്രങ്ങളില്‍ പുതിയ റോളുകള്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിക്കുന്നു.

ആഗോള ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി ഇന്ത്യ മാറുകയാണെന്ന് നിയമ സ്ഥാപനമായ ട്രൈലീഗലിന്റെ പങ്കാളിയായ പാര്‍വതി തരമേല്‍ പറഞ്ഞു. പുതിയ വിസ നിയന്ത്രണങ്ങള്‍ ഉയര്‍ന്ന മൂല്യമുള്ള റോളുകള്‍ ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് വേഗത്തിലാക്കും. മുന്‍കാല അനുഭവങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു.

രാജ്യങ്ങള്‍ സ്‌കില്‍ഡ് ഇമിഗ്രേഷന്‍ നിയന്ത്രിക്കുമ്പോള്‍, കമ്പനികള്‍ വിദേശത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കും,  2023ല്‍ മാനേജ്മെന്റ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി.  ഒരു വിസ നിരസിക്കപ്പെടുമ്പോള്‍ മിക്ക അന്താരാഷ്ട്ര കമ്പനികളും തത്തുല്യമായി ഒരു വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്.

സിറ്റിഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ്, ജെപി മോര്‍ഗന്‍ ചേസ് & കമ്പനി, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് തുടങ്ങിയ പ്രധാന യുഎസ് ബാങ്കുകള്‍ നിലവില്‍ ഇന്ത്യയില്‍ ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ (ജിസിസി) പ്രവര്‍ത്തിപ്പിക്കുന്നു. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍ (‘ക്വാണ്ട്‌സ്’ എന്നും അറിയപ്പെടുന്നു), അക്കൗണ്ടിംഗ് പ്രൊഫഷണലുകളെന്നിവരെയാണ് ഈ കമ്പനികള്‍ നിയമിക്കുന്നത്.

സിറ്റി ഗ്രൂപ്പ് ഏകദേശം 33,000 പേര്‍ക്കും ബാങ്ക് ഓഫ് അമേരിക്ക 27,000 പേര്‍ക്കും ജെപി മോര്‍ഗന്‍ 10,000 പേര്‍ക്കും ഇതുവരെ നേരിട്ട് നിയമനം നല്‍കി. മുംബൈ, ബെംഗളൂരു,ഹൈദരാബാദ് നഗറങ്ങള്‍ ഒരുമിച്ച് ഏതാണ്ട് 1.9 ദശലക്ഷം ഇത്തരത്തിലുള്ള പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളുന്നു.

X
Top