ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

പ്രത്യേക ഓണം ഓഫറുകളുമായി വോള്‍ട്ടാസ്

തെരഞ്ഞെടുത്ത വോള്‍ട്ടാസ്, വോള്‍ട്ടാസ് ബെക്കോ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം വരെ കാഷ് ബാക്ക്

· അഞ്ച് വര്‍ഷം വരെയുള്ള സമഗ്ര വാറന്‍റി

· ഓഫറുകള്‍ 2022 സെപ്റ്റംബര്‍ 10 വരെ

കൊച്ചി: റൂം എയര്‍കണ്ടീഷണര്‍ മേഖലയില്‍ രാജ്യത്തെ മുന്‍നിരകമ്പനിയായ വോള്‍ട്ടാസ് ലിമിറ്റഡ്, ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി 15 ശതമാനം വരെ കാഷ് ബാക്ക് ഉള്‍പ്പെടെ പ്രത്യേക ഉത്സവസൗജന്യങ്ങള്‍ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബര്‍ 10 വരെ ഈ വാഗ്ദാനങ്ങള്‍ ലഭ്യമായിരിക്കും.
കാഷ്ബാക്കിനു പുറമേ അഞ്ചു വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്‍റി, ഇന്‍സ്റ്റലേഷന്‍ പാക്കേജുകള്‍, എക്സ്ചേഞ്ച് ഓഫര്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഓഫറുകള്‍ വോള്‍ട്ടാസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കേരളത്തിലെ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും വോള്‍ട്ടാസ്, വോള്‍ട്ടാസ് ബെക്കോ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് ഒരു ടൈറ്റന്‍ വാച്ച് ലഭിക്കും.
വോള്‍ട്ടാസ്, വോള്‍ട്ടാസ് ബെക്കോ എന്നിവയുടെ ഡൈനാമിക് ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി തെരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 15 ശതമാനം വരെ കാഷ്ബാക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇവയ്ക്ക് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു സൗകര്യപ്രദമായ ഗഡുക്കളില്‍ എളുപ്പത്തില്‍ വായ്പയും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, വീടിന്‍റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അഞ്ച് വര്‍ഷത്തെ സമഗ്ര വാറന്‍റിയും വോള്‍ട്ടാസ് വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂളിംഗ് ഉത്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വാങ്ങലില്‍ കേരളം സ്ഥിരമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തി വരുന്നതെന്നും കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ അതിവേഗം വളരുന്ന വിപണികളിലൊന്നു കൂടിയാണ് കേരളമെന്നും വോള്‍ട്ടാസ് ലിമിറ്റഡിന്‍റെ എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. വിപണി ലീഡര്‍ എന്ന നിലയില്‍ നൂതനവും സാങ്കേതികമായി ഉയര്‍ന്നതുമായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുവാനാണ് ഞങ്ങളുടെ ശ്രമം. അതുകൊണ്ടുതന്നെ ഈ ഐശ്വര്യ പൂര്‍ണമായ ഓണാഘോഷസമയത്തെ സവിശേഷമാക്കാന്‍ പ്രത്യേക കോംബോ ഓഫറുകള്‍ക്കൊപ്പം കൂളിംഗ് ഉത്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വൈവിധ്യമാര്‍ന്ന പുതിയ വകഭേദങ്ങള്‍കൂടി ഞങ്ങള്‍ അവതരിപ്പിക്കുകയാണ്. എല്ലാ ഉപഭോക്താക്കള്‍ക്കും വളരെ സന്തോഷകരവും ഐശ്വര്യപൂര്‍ണവും സുരക്ഷിതവുമായ ഓണം ആശംസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഓണത്തോടെ ഉത്സവസീസണ് വോള്‍ട്ടാസ് തുടക്കമിടുകയാണ്. തുടര്‍ന്ന് ഗണേശ ചതുര്‍ത്ഥി, ദീപാവലി, ദസറ എന്നിവയോടനുബന്ധിച്ച് പ്രത്യേക ഉത്സവ സൗജന്യങ്ങള്‍ വോള്‍ട്ടാസ് വാഗ്ദാനം ചെയ്യുന്നു. ഈ വാഗ്ദാനങ്ങളും കിഴിവുകളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രതിഫലദായകവും സുഗമവുമായ വാങ്ങല്‍ അനുഭവം പ്രദാനം ചെയ്യുന്നവയും വൈവിധ്യമാര്‍ന്ന മികച്ച ഓഫറുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതുമാണെന്നു പ്രദീപ് ബക്ഷി ചൂണ്ടിക്കാണിക്കുന്നു.

X
Top