രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രംചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായി

പുതുചരിത്രം കുറിച്ച് വിഴിഞ്ഞം; ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നു, കരമാർഗമുള്ള ചരക്കുനീക്കത്തിന് ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിൽ നിർണായക ചുവടുവെപ്പ്. തുറമുഖത്തുനിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ കരമാർഗമുള്ള ചരക്കുനീക്കത്തിന്റെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഈ പുതിയ നീക്കത്തോടെ സമ്പൂർണ്ണ കയറ്റിറക്കുമതി എന്ന സുപ്രധാന ഘട്ടത്തിലേക്ക് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുകയാണ്.

‘ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നിരിക്കുകയാണ്’, വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതി (എക്സിം കാർഗോ) ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ടും സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനവും നടത്തിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.

രാജ്യത്തെ ഒരു തുറമുഖത്തും ഇല്ലാത്ത ഓട്ടോമേറ്റഡ് സംവിധാനങ്ങൾ തിരുവനന്തപുരത്തിനും കേരളത്തിനും അഭിമാനമെന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തെ പോർട്ട് നഗരമാക്കുന്നതിനാണ് മിഷൻ സമുദ്രയെന്നും നമ്മൾ ഉപയോഗപ്പെടുത്താത്ത ഒരു സാധ്യതയാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.

വിഴിഞ്ഞവുമായി ബന്ധപ്പെട്ട് കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നമ്മുടെ കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കും. ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും അടക്കം ഇ കയറ്റി അയക്കുന്നവയിലുണ്ടെന്നും സതീശൻ പറഞ്ഞു.

കൊച്ചിയിൽ ക്രൂയിസ് ടെർമിനൽ തുടങ്ങുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് സർക്കാർ കൊച്ചി തുറമുഖത്തെ അറിയിച്ചിട്ടുണ്ട്. 44 നദികളെ ബന്ധിപ്പിച്ച് റിവർ ടൂറിസം കേരളത്തിൽ വരും. മാരിടൈം മ്യൂസിയത്തിനുള്ള നടപടികൾ സർക്കാർ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത് ഏത് ഭാഗത്തും തുറമുഖം ആരംഭിക്കുന്നതിനുള്ള കൺസൾട്ടൻസി സർവീസ് ആയി കൂടി വിഴിഞ്ഞത്തെ മാറ്റുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ. മുരളീധരൻ, സി.പി. ജോൺ, തുടങ്ങിയവർ പങ്കെടുത്തു. തുറമുഖം പ്രവർത്തനസജ്ജമായി 20-ാം മാസമാണ് കയറ്റിറക്കുമതി തുടങ്ങുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് എംഎസ്‌സി കയറ്റുമതി ചെയ്യുന്ന രണ്ട് കണ്ടെയ്‌നറുകളാണ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. നിലമേൽ എക്‌സ്‌പോർട്ടേഴ്‌സിന്റെ ഭക്ഷ്യവസ്തുക്കൾ സ്‌പെയിനിലേക്കും ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഉൽപ്പന്നം ഇസ്താംബുള്ളിലേക്കുമാണ് കയറ്റുമതി ചെയ്യുന്നത്.

നിലവിൽ വിഴിഞ്ഞത്ത് അടുക്കുന്ന മദർ ഷിപ്പുകളിൽ നിന്നുള്ള ചരക്കുകൾ ചെറിയ കപ്പലുകളിലേക്ക് മാറ്റി രാജ്യത്തിന്റെ മറ്റ് തുറമുഖങ്ങളിൽ എത്തിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ മദർ ഷിപ്പുകളിൽ എത്തുന്ന ചരക്കുകൾ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്‌നറുകളിൽ കയറ്റി കരമാർഗം നേരിട്ട് വിവിധയിടങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ വലിയൊരു നാഴികക്കല്ലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കവാടമായി വിഴിഞ്ഞത്തെ മാറ്റുന്നതാണ് ഈ പുതിയ മാറ്റം. കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന വ്യാപാരികൾക്ക് ഇനിമുതൽ വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കയറ്റി അയക്കാനാകും. ഇത് യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനും ലോജിസ്റ്റിക്സ് ചെലവുകൾ ലാഭിക്കുന്നതിനും സഹായിക്കും.

കേരളത്തിലെയും രാജ്യത്തെയും കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ ഇതിലൂടെ വലിയ അവസരമൊരുങ്ങും.

അന്താരാഷ്ട്ര തുറമുഖത്തുനിന്ന് കരമാർഗം ചരക്കുകൾ പുറത്തേക്ക് കടക്കുന്നതോടെ സമുദ്രവ്യാപാര മേഖലയിൽ വിഴിഞ്ഞം പുതുചരിത്രം കുറിക്കുകയാണ്. വിഴിഞ്ഞത്ത് വരാനിരിക്കുന്നത് വൻ തൊഴിലവസരങ്ങളാണ്.

കാർഷിക- മത്സ്യ അനുബന്ധ ഉത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റിയയക്കുന്നതിനും വിഴിഞ്ഞത്തെത്തുന്ന കപ്പലുകളിൽനിന്നുള്ള ചരക്കുകൾ അയൽ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സമുദ്ര വ്യാപാര ഹബ്ബായി വിഴിഞ്ഞം മാറും. കടലിൽനിന്ന് കരയിലേക്ക് നേരിട്ടുള്ള ചരക്കുനീക്കം തുടങ്ങിയതോടെ വിഴിഞ്ഞമെന്ന പ്രാദേശികമേഖലയും തൊഴിലവസരങ്ങളുടെ കേന്ദ്രമാകും.

2000-ത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് തുറമുഖ വിദഗ്ധർ പറയുന്നു. കൂടുതൽ വ്യവസായ സ്ഥാപനങ്ങളും വിഴിഞ്ഞത്തെത്തും.

X
Top