‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

വിഷ്‌ണുപ്രകാശ്‌ ആര്‍ പുംഗ്ലിയ 67% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

വിഷ്‌ണുപ്രകാശ്‌ ആര്‍ പുംഗ്ലിയ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ മികച്ച പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 99 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി എന്‍എസ്‌ഇയില്‍ 165 രൂപയ്‌ക്കും ബിഎസ്‌ഇയില്‍ 163.30 രൂപയ്‌ക്കുമാണ്‌ വ്യാപാരം തുടങ്ങിയത്‌.

പ്രതീക്ഷിച്ചതു പോലുള്ള ഉയര്‍ന്ന ലിസ്റ്റിംഗ്‌ നേട്ടമാണ്‌ വിഷ്‌ണുപ്രകാശ്‌ ആര്‍ പുംഗ്ലിയ നല്‍കിയത്‌. 54 രൂപ പ്രീമിയത്തോടെയാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഹരി വ്യാപാരം ചെയ്‌തിരുന്നത്‌. ഓഹരികളുടെ അനൗദ്യോഗിക വ്യാപാരമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ നടന്നത്‌.

മികച്ച പ്രതികരണമാണ്‌ ഈ ഐപിഒക്ക്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്‌. ഓഗസ്റ്റ്‌ 24 മുതല്‍ 28 വരെ നടന്ന ഐപിഒ 87.82 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. നിക്ഷേപക സ്ഥാപനങ്ങള്‍ 171.69 മടങ്ങും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ 111.03 മടങ്ങും ചില്ലറ നിക്ഷേപകര്‍ 32.01 മടങ്ങുമാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌.

വിഷ്‌ണുപ്രകാശ്‌ ആര്‍ പുംഗ്ലിയ ഐപിഒ വഴി 308.88 കോടി രൂപയാണ്‌ സമാഹരിച്ചത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ വിഷ്‌ണുപ്രകാശ്‌ ആര്‍ പുംഗ്ലിയ 55.10 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ച കൈവരിച്ചു. 2020-21ല്‍ 485.73 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 1168.40 കോടി രൂപയായി വളര്‍ന്നു. ഇക്കാലയളവില്‍ ലാഭം 19.09 കോടി രൂപയില്‍ നിന്നും 91.32 കോടി രൂപയായി വളര്‍ന്നു.

ഇക്കാലയളവില്‍ ലാഭമാര്‍ജിനും മെച്ചപ്പെട്ടു. 2020-21ല്‍ വരുമാനത്തിന്റെ 3.92 ശതമാനമായിരുന്ന ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.80 ശതമാനമായി ഉയര്‍ന്നു.

X
Top