100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

1600 കോടി രൂപ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ എടിസിയ്ക്ക് ഇഷ്യു ചെയ്യാന്‍ വൊഡഫോണ്‍ ഐഡിയ

ന്യൂഡല്‍ഹി: അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന് (എടിസി) 1,600 കോടി രൂപയുടെ ഓപ്ഷണല്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍ മുന്‍ഗണനാ ഇഷ്യൂ നടത്തുകയാണ് വൊഡഫോണ്‍ ഐഡിയ. ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി ഇതിന് ലഭ്യമായി. എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ (ഇജിഎം) ഇത് സംബന്ധിച്ച പ്രത്യേക പ്രമേയം പാസാക്കിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.

‘2023 ജനുവരി 31-ലെ അറിയിപ്പില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മുന്‍ഗണനാടിസ്ഥാനത്തില്‍ സെക്യൂരിറ്റികള്‍ ഇഷ്യൂ ചെയ്യുന്നു,’ കമ്പനി ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു.

99.99 ശതമാനം വോട്ടുകളും പ്രമേയത്തെ അനുകൂലിച്ചിട്ടുണ്ട്. ഇങ്ങിനെ സമാഹരിക്കുന്ന ഫണ്ട് എടിസി ഇന്ത്യയ്ക്ക് നല്‍കുന്ന തുക അടയ്ക്കാനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

X
Top