ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ്: ഉത്തര്‍പ്രദേശ് മുന്നില്‍

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയ സംസ്ഥാനമായി ഉത്തര്‍പ്രദേശ്.റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022-23 ഫണ്ടുകളുടെ 16.2 ശതമാനം ഉത്തര്‍ പ്രദേശ് നേടി.

ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവയാണ് തൊട്ടുപിന്നില്‍. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും പ്രൊജക്ട് അനുവദിക്കുന്നതിന് വിധേയമായാണ് കോര്‍പറേറ്റുകള്‍ മൂലധന നിക്ഷേപം നടത്തുന്നത്. ഇത്തരത്തിലുള്ള നിക്ഷേപം മുന്‍ രണ്ട് വര്‍ഷങ്ങളിലെ ഇടിവിന് ശേഷം 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഉയര്‍ന്നു.

2022-23 ല്‍ അനുവദിച്ച പദ്ധതി ചെലവ് 2,66,547 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.7 ശതമാനം അധികം. ആര്‍ബിഐ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച ‘പ്രൈവറ്റ് കോര്‍പ്പറേറ്റ് ഇന്‍വെസ്റ്റ്മെന്റ്: പെര്‍ഫോമന്‍സ് ആന്‍ഡ് നിയര്‍-ടേം ഔട്ട്ലുക്ക്’ എന്ന പഠനമനുസരിച്ച് യുപിയുടെ വിഹിതം ഇതില്‍ 16.2 ശതമാനമാണ്.

2013-14 ലെ 1.1 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ച. മഹാരാഷ്ട്രയുടെ വിഹിതം 19.7 ശതമാനത്തില്‍ നിന്നും 7.9 ശതമാനമായി കുറഞ്ഞപ്പോള്‍ ഒഡീഷയുടേത് 11.8 ശതമാനമാണ്. 2.2 ശതമാനത്തില്‍ നിന്നുള്ള വര്‍ദ്ധന.

റിസര്‍വ് ബാങ്ക് ജീവനക്കാരായ ശ്രേയ ഭാന്‍, രാജേന്ദ്ര എന്‍ ചവാന്‍, രാജേഷ് ബി കാവേരിയ എന്നിവരാണ് ബുള്ളറ്റിനില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

X
Top